അച്ഛനും മാമനും പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും, വികാര നിർഭരയായി അഭയ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഭയയുടെ പിതാവ് മരണപ്പെട്ടത്. ഇപ്പോളിതാ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അഭയ

കുറിപ്പിങ്ങനെ,

ഒരുപാടു ഒരുപാടു പേരോട് പറയാനുണ്ട്വല്യച്ഛന്റെ ഒരു ഫോൺ കാളിൽ തന്നെ പ്രതികരിച്ച ശ്രിമതി ശൈലജടീച്ചറുടെ ഓഫീസ്‌ @shailajateacher ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് multispeciality ലെ ഡോക്ടർസ് മനോജ് വെള്ളനാട് ,സന്തോഷ് എല്ലാ ഡോക്ടർസ്,നഴ്സുമാരോടും ഹെൽപ്പേഴ്സിനും ,ആംബുലൻസ് ഡ്രൈവേഴ്‌സിനും

അഭിമാനം ആണ് തിരുവനതപുരം ദൂരദർശൻ.അവിടെ ഉള്ള എല്ലാ സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ഒരുപാടു സ്നേഹം .ഒരു ഉപചാരം വാക്കയി ഞാൻ പറയുകയാണെങ്കിൽക്കുടി നിങ്ങൾക്കൊക്കെ അറിയാം മോഹൻജിടെ സ്നേഹം @gopisundar__official u supported in every possible way ,u took care of us in this unprecedented worst time of us .you are family ,but still want to Thankyou becoz u know very well that my father loves u a lot

കഴിഞ്ഞ ആഴ്ചയും ,ഈ ആഴ്ചയുമായി മരിച്ചു തലക്കു മീതെ നിൽക്കുകയാണ് മാമനും അച്ഛനും. കുടുംബസ്വത്തായി കിട്ടിയ അപാര സെൻസ് ഓഫ് ഹ്യൂമൗർ ഒന്ന് കൊണ്ട് മാത്രം കോമഡി അടിച്ചു രക്ഷപെടുന്ന ഒരു കുടുംബം ആണ് എന്റെതു .തീർച്ചയാണ് അച്ഛനും മാമനും പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടതും അച്ഛനോടായി ഒന്നു പറയാൻ പറ്റിയില്ലകാണാൻ കൂടു കഴിഞ്ഞില്ല .അച്ഛന്റെ അമ്മയും അമ്മാവനും വിജയണ്ണനും രാധയും കെട്ടി പിടിച്ചു ഉമ്മ തരുന്നു ഗീതയും ലതയും “മൊണ്ണ “എന്നു വിളിച്ചു തൊട്ടടുത്ത് നില്പുണ്ടു
അച്ഛന്റെ മക്കളും മരുമക്കളും വിദ്യ,ദിവ്യ,ചിക്കു,ബാലു,ഡച്ചു,അച്ചു ,പിഞ്ചു ഒക്കെ അച്ഛനെ മിസ് ചെയ്യുന്നുന്ടു Hiago അച്ഛനെ പ്രതീക്ഷിച്ചു വാലാട്ടി ഇരിപ്പുണ്ട് അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ടു നന്നായി ഉറങ്ങു We will see on the other side ,നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം