ഭദ്രാസന മെത്രാപ്പോലീത്തയ്‌ക്കെതിരെ അധിക്ഷേപം നടത്തിയ വൈദികനെതിരെ നടപടി

പത്തനംതിട്ട. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ ജോഷ്വാ മാര്‍ നിക്കോദമോസിനെ അധിക്ഷേപിച്ച സംഭവത്തില്‍ വൈദികനെതിരെ നടപടി. ഫാ മാത്യൂസ് വാഴക്കുന്നത്തിനെ സഭാസംബന്ധമായ എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റുന്നതായി കാതോലിക്കാ ബാവ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് അധിക്ഷേപവും വെല്ലുവിളിയും നടത്തിയത്. ഭദ്രാസനത്തിലെ വൈദികനെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗുതുരതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാലാണ് നടപടി. തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം ഉണ്ടായത് അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പുരോഹിതന്റെ ഭാഗത്തു നിന്നും ഉണ്ടായ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല പൊതു സമൂഹം പോലും ഏറെ അത്ഭുതത്തോടെ ശ്രവിച്ചത്. വൈദീകനെതിരെ പരാതി ഉന്നയിക്കാന്‍ സഭാപരമോ നിയമപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്ന് ഇരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത് അച്ചടക്കമുള്ള വൈദികന് ചേര്‍ന്നതല്ലെന്നും ബാബ പറഞ്ഞു.