വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി സിനിമയിൽ മാത്രമല്ല, ഏത് തൊഴിലിലും തുടരേണ്ടതില്ല, തുറന്നു പറഞ്ഞ് അനുശ്രീ

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറായി സിനിമയിൽ മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്ന് തുറന്നു പറയുകയാണ് അനുശ്രീ ഇപ്പോൾ. വാക്കുകൾ, ലാൽ‌ ജോസിന്റെ സിനിമയിൽ നായികയായി വന്ന ആളെന്ന നിലയിൽ സിനിമയിൽ എനിക്കൊരു ഗോഡ് ഫാദർ ഉണ്ടായിരുന്നു. സാറിന്റെ തണലിൽ നിന്നതുകൊണ്ടാകാം തുടക്കത്തിൽ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തിൽ പലരും പറഞ്ഞിരുന്നു. ഇപ്പോൾ നീ സിനിമയിൽ വന്നത് നന്നായി എന്ന് അവരെക്കൊണ്ടു തന്നെ തിരുത്തിപ്പറയിക്കാനായി, അതാണെന്റെ സന്തോഷം.

സിനിമയിൽ നടിമാർ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലർ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകൾ സിനിമയിൽ മാത്രമാണെന്നുള്ള മുൻധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴിൽ ചെയ്യുന്നവർക്കൊന്നും ഇത്തരം വികാര വിചാരങ്ങൾ ഒന്നും ഇല്ലേ