ദാവണിയുടുത്തു മൂക്കുത്തി അണിഞ്ഞ് അനുശ്രീ, ഇതാര് തമിഴ് പെൺകൊടിയോ എന്ന് ആരാധകർ

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും.

തമിഴ് പെണ്ണായെത്തിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ഓറഞ്ച് പട്ട് ദാവണിയും മുടി പിന്നിയിട്ട് മുല്ലപ്പൂവും ചൂടി മൂക്കുത്തിയും അണിഞ്ഞ് തനി അഗ്രഹാര പെണ്ണായി അനുശ്രീ. എന്തൊരു ഐശ്വര്യമെന്ന് ആരാധകർ. പരമ്പരാഗതമായ സ്റ്റൈലും വേഷവുമാണ് അനുശ്രീ ആരാധകർക്ക് പങ്കുവയ്ക്കുന്നത്. ശബരിനാഥാണ് ഈ സ്റ്റൈലിനുപിന്നിൽ. വേഷത്തിന് യോജിച്ച ആഭരണങ്ങൾ നൽകി നളിനി ആന്റിയിക്ക് പ്രത്യേക നന്ദിയും അനുശ്രീ കുറിക്കുന്നു.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. മോഡേൺ ലുക്കിനെക്കാൾ നല്ലത് നാടൻ ലുക്കാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതാര് തമിഴ് പെൺകൊടിയാണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായാണ് അനുശ്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനേതാക്കളെ തേടുയുള്ള റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഓട്ടോർഷ തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.