44-ാം വയസ്സിലും എന്താ മെയ്വ ഴക്കം, നടി പ്രഗതിയുടെ ഹിപ്ഹോപ് വിഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്ക്ഡൗണിൽ സോഷ്യൽമീഡിയിൽ സജീവമാണ് സിനിമാതാരങ്ങളും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പഴയകാല തമിഴ്നടി പ്രഗതിയുടെ തകർപ്പൻ ഹിപ് ഹോപ് വീഡിയോ ആണ്. തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന നടി വിജയ് നായകനാകുന്ന മാസ്റ്റർ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം വാത്തി കമിങ്ന് ചുവടുവെക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.

‘അത്ര മോശം ശ്രമമല്ല’ എന്നതിനാലാണ് താൻ വിഡിയോ പങ്കുവയ്ക്കുന്നത് എന്ന് കുറിച്ചാണ് ഹിപ്ഹോപ് വിഡിയോ താരം ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടും മോശമല്ലെന്നും ഇനിയും പരിശ്രമിക്കൂ എന്നുമൊക്കെയാണ് നടിയോട് ആരാധകർക്ക് പറയാനുള്ളത്. ഈ പ്രായത്തിലും താരത്തിന്റെ അസാധ്യമെയ് വഴക്കത്തെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സിലെത്തുന്നവർ. ഇതിനോടകം അരലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.

 

View this post on Instagram

 

Not a bad try ????

A post shared by Pragathi Mahavadi (@pragstrong) on

തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രഗതി. 1994ൽ കെ ഭാഗ്യരാജ് ഒരുക്കിയ വീട്ടില വിശേഷങ്ക എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. കീർത്തനം, മഴമേഘപ്രാവുകൾ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടി ഇപ്പോഴും അഭിനയത്തിൽ സജീവമാണ്.