50 പേരുടെ ലിസ്റ്റിൽ സെലക്ഷൻ കിട്ടി, വിവാഹസദ്യ കഴിച്ചതിന്റെ സന്തോഷം പങ്കുവച്ച്‌ പ്രീത

കുടുംബപ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് പ്രീത പ്രദീപ്.സിനിമ–സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് പ്രീത.നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചിതയായി മാറിയ പ്രീത ടെലിവിഷൻ പരിപാടികളിലും ശ്രദ്ധേയയാണ്.മഴവിൽമനോരമയിലെ മറുതീരം തേടി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രീതയാണ്

കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും,ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാൻ കഴിയുക എന്നുമുള്ള സങ്കടം പ്രീയ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു.കുട്ടിക്കാലചിത്രത്തിനൊപ്പമായിരുന്നു പ്രീത തന്റെ വിഷമം പങ്കുവെച്ചത്ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്പത് പേരുടെ ലിസ്റ്റിൽ സെലക്ഷൻ കിട്ടി എന്ന ക്യാപ്ഷനോടെയാണ് താരം സദ്യ കഴിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

എന്നും സദ്യ തന്റെ വികാരമാണെന്നും,കൊറോണകാരണം വിവാഹത്തിനും മറ്റും വിളിക്കപ്പെടാത്ത സദ്യപ്രേമിയുടെ ആത്മനൊമ്പരമാണെന്നും മുന്പ് പപ്പടം പിടിച്ചിരിക്കുന്ന പഴയകാല ചിത്രത്തിനൊപ്പം കുറിച്ചത്.അതുപോലെതന്നെ പുതിയ പോസ്റ്റിലും പപ്പടം പിടിച്ചിരിക്കുന്ന തന്റെ ചിത്രം പ്രീത പങ്കുവച്ചിട്ടുണ്ട്.നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുമായെത്തി.കൊതിപ്പിക്കല്ലേയെന്നാണ് പലരും ചിത്രത്തിന് കമന്റിടുന്നത്.എനിക്കിനി എപ്പോൾ സെലക്ഷൻ കിട്ടുമോ ആവോ എന്നാണ് നടി മീരാ കൃഷ്ണൻ കമന്റ് ചെയ്തിരിക്കുന്നത്