വണ്ണം വെക്കുമെന്നുള്ള ചിന്തയൊന്നുമുണ്ടായിരുന്നില്ല, പ്രസവ ശേഷം വണ്ണം കുറക്കാമെന്നായിരുന്നു കരുതിയത്-പ്രിയ മോഹൻ

മുൻനിര സംവിധായകരുടേതുൾപ്പടെ നിരവധി പരമ്പരകളിലഭിനയിച്ച താരമാണ് പ്രിയ മോഹൻ. പ്രിയയെക്കുറിച്ചോർക്കുമ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതും വില്ലത്തി കഥാപാത്രങ്ങളാണ്. മികച്ച സ്വീകാര്യയായിരുന്നു താരത്തിന് ലഭിച്ചത്. ഇടയ്ക്ക് ചേച്ചിക്കൊപ്പം മോഡലിംഗിൽ പ്രിയയും സജീവമായിരുന്നു. നിഹാൽ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം പ്രിയയെ പിന്നീട് അധികം കണ്ടിരുന്നില്ല.പൂർണ്ണിമയും കുടുംബവുമായി നല്ല ബന്ധമാണ് പ്രിയക്കുള്ളത്. പ്രീയക്കും നിഹാലിനും കുഞ്ഞ് ജനിച്ചകാര്യമൊക്കെ പൂർണ്ണിമയാണ് ആരാധകരെ അറിയിച്ചത്. ഗർഭിണിയായിരുന്ന സമയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും

വാക്കുകൾ ഇങ്ങനെ,ആ സമയത്ത് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. ആഗ്രഹം തോന്നുന്ന ഭക്ഷണങ്ങളെല്ലാം കഴിക്കുമായിരുന്നു. ജ്യൂസൊക്കെ ഇഷ്ടം പോലെ കഴിക്കുമായിരുന്നു.ഗർഭിണിയാവുന്നതിന് മുൻപ് ചോറേ കഴിക്കാത്തയാളായിരുന്നു. എന്നാൽ ഈ സമയത്ത് ഭാഗ്യത്തിന് ചോറ് കഴിച്ചിരുന്നു. ഒരുപാട് ചോറ് കഴിക്കുമായിരുന്നു. അമ്മ നിത്യേന ചോറ് വാരിത്തരുമായിരുന്നു ആ സമയത്ത്. കഴിക്കാൻ ഇഷ്ടമുള്ള സാധനം ബിരിയാണിയായിരുന്നു. പ്രിയയുടെ ഇഷ്ട ഭക്ഷണമായിരുന്നു ബിരിയാണി. ഈ സമയത്ത് ലൈസൻസില്ലാതെ കഴിക്കുകയായിരുന്നു. ഒരാഴ്ചയോളം ബിരിയാണി തന്നെ കഴിക്കുകയായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് എന്ത് വേണേലും കഴിക്കാം, ജീവിതത്തിലൊരുപാട് ആസ്വദിച്ച സമയം കൂടിയായിരുന്നു അത്.

വണ്ണം വെക്കുമെന്നുള്ള ചിന്തയൊന്നുമുണ്ടായിരുന്നില്ല. പ്രസവ ശേഷം വണ്ണം കുറക്കാമെന്നായിരുന്നു കരുതിയത്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക. ന്യൂട്രീഷ്യനായിട്ടുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോഴാണ് കുഞ്ഞ് അനങ്ങുന്നത് ഫീൽ ചെയ്തിട്ടുള്ളത്. ആ സമയത്ത് വന്ന് തൊട്ട് നോക്കാനാണ് പ്രിയ പറഞ്ഞിട്ടുള്ളത്. കൈയ്യിൽ ഭക്ഷണമുള്ളതിനാൽ പിന്നീട് നോക്കാമെന്നാണ് പറയാറുള്ളത്. കൈ വെച്ച് തൊട്ടുനോക്കാൻ ദില്ലുവിന് ശരിക്കും പേടിയായിരുന്നു ആ സമയത്തെന്നും പ്രിയ പറയുന്നു.