ഏഴാം മാസത്തിൽ മുണ്ടുടുത്ത് ചരടുകെട്ടി ആചാരം നടത്തി ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത നടി ഷംന കാസിം അടുത്തിടെയാണ് പങ്കട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

നടി കണ്ണൂർകാരിയാണ് എന്ന് എത്രപേർക്ക് അറിയാമെന്നറിയില്ല, പക്ഷെ അവിടുത്തെ ഒരു സ്‌പെഷൽ ഗർഭകാല ചടങ്ങുമായാണ് താരത്തിന്റെ വരവ്. സകുടുംബം ഈ ചടങ്ങിൽ ഷംന പങ്കെടുക്കുന്നു. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങെന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. അതും തനി കണ്ണൂർ സ്റ്റൈലിൽ. വളരെ ലളിതമാണ് ഈ ചടങ്ങ്. ചിത്രങ്ങൾക്കൊപ്പം ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്ത് ആ രീതി എന്തെന്ന് ഷംന വ്യക്തമാക്കിയിട്ടുണ്ട്. മുണ്ട് മാത്രമല്ല, ഒരു ചരടും കൂടിയുണ്ട് മുതിർന്ന സ്ത്രീകളിൽ ഒരാൾ ഷംനയുടെ നിറവയറിന് മീതെ ഒരു വെള്ള മുണ്ടുടുപ്പിക്കുന്നു. ശേഷം അതിനു മേലെ കൊച്ചുകുഞ്ഞുങ്ങൾക്ക് അരയിൽ കെട്ടുന്നതുപോലൊരു കറുത്ത ചരട് നീളത്തിൽ ചുറ്റി കെട്ടുന്നുണ്ട്

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.