ഇത്തരത്തിലുള്ള അശ്ലീലം ഒരിക്കലും അംഗീകരിക്കാനാവില്ല, ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‌സ് ആണ്, നടി ശ്രിന്ദ പറയുന്നു

സോഷ്യല്‍ മീഡിയകളില്‍ നടിമാര്‍ക്ക് മോശം അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് നിത്യ സംഭവമാണ്. ഇത് തുറന്ന് പറഞ്ഞ് പലരും രംഗത്ത് എത്താറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡയികളിലെ ചിത്രങ്ങളില്‍ അശ്ലീല കമന്റുകള്‍ എഴുതി നിരന്തരം ശല്യപ്പെടുത്തുന്ന രണ്ട് പേരെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ തുറന്ന് കാട്ടുകയാണ് നടി ശ്രിന്ദ.

സാധാരണ ഇത്തരം മോശം കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരേ താന്‍ പ്രതികരിക്കാറില്ലെന്ന് നടി പറയുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് അവസാനിപ്പിക്കണമെന്നും നടി വ്യക്തമാക്കുന്നു. പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികളാണെന്നാണ് മനസ്സിലായതെന്നും ഈ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ശ്രിന്ദയുടെ കുറിപ്പ് ഇങ്ങനെ:

ക്രിയാത്മകതയും അഭിപ്രായങ്ങളും നിലപാടുകളും വിവരങ്ങളും പങ്കുവയ്ക്കാവുന്ന മികച്ച ഒരിടമാണ് സോഷ്യല്‍മീഡിയ. അതേസമയം മറ്റുചിലര്‍ക്ക് നെഗറ്റിവിറ്റിയും സ്പര്‍ധയും പ്രചരിപ്പിക്കാനുള്ള ഇടവുമാണ്. സാധാരണ ഇത്തരം മോശം കമന്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരേ ഞാന്‍ പ്രതികരിക്കാറില്ല. കാരണം 100ശതമാനവും അത് എന്നെ ബാധിക്കാത്ത കാര്യമാണ്. പക്ഷെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി സ്വന്തം ഫോണില്‍ അതൊക്കെ ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുന്നവരെയാണ് ഇതൊക്കെ ബാധിക്കുന്നത്.

ഈ വ്യക്തി, അവന്റെ പ്രൊഫൈലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാല്‍ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജില്‍ ഇത്തരത്തിലുള്ള വെറുപ്പും അശ്ലീല കമന്റുകളും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല’.

ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‌സ് ആണ്. പക്ഷേ നിങ്ങള്‍ ഈ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് അവസാനിപ്പിക്കണം. ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളെ തന്നെ, നിങ്ങള്‍ക്കു ചുറ്റുമുള്ളതിനെ, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ, നിങ്ങളുടെ ജോലിയേ. ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടിയെടുക്കാനും എന്ന സഹായിക്കണം.

https://www.instagram.com/p/CADPi8vH_z4/?utm_source=ig_embed