വ്യോമസേനയിലേക്ക് അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ ജൂണ്‍ 24 ന് തുടങ്ങും.

ന്യൂദല്‍ഹി/ വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് ഒരാഴ്ച്ചക്കുള്ളില്‍ ആരംഭിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കും. ജൂണ്‍ 24 ന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തുടക്കം കുറിക്കും.

2022 ലെ അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്‌മെന്റിനായി പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തിയത് മികച്ച തീരുമാനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവിയുടെ പുതിയ അറിയിപ്പ് ആവേശത്തോടെതാണ് രാജ്യം സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് സകീം യുവാക്കള്‍ക്ക് പ്രയോജനകരമാണെന്നും വിആര്‍ ചൗധരി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് വ്യോമസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതു പരിഹരിക്കാനാണ് ആദ്യം തന്നെ വ്യോമസേന രംഗത്ത് വന്നിരിക്കുന്നതെന്നും വിആര്‍ ചൗധരി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരെയോ പ്രതിഷേധത്തിന്റെ പേരില്‍ ട്രെയിനും ബസും കത്തിക്കുന്നവരെയോ സൈന്യത്തിന് ആവശ്യമില്ലെന്നു മുന്‍ കരസേനാ മേധാനി വി.പി. മാലിക്ക് പറയുകയുണ്ടായി. സൈന്യത്തില്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി മുന്‍ കരസേനാ മേധാനി വി.പി. മാലിക്ക് രംഗത്തെത്തുകയായിരുന്നു. രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ല. വി.പി. മാലിക്ക് ചൂണ്ടിക്കാട്ടി.

ഐ.ടി.ഐകളില്‍ നിന്നും സാ?ങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കേണ്ടത്. സാങ്കേതി ജ്ഞാനം ഉള്ളവര്‍ക്ക് നാലുവര്‍ഷത്തിനു ശേഷം തുടര്‍ച്ച നല്‍കാവുന്നതുമാണെന്നും അദേഹം നിര്‍ദേശിച്ചു. സാങ്കേതിക ജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈന്യത്തില്‍ മുന്‍ഗണന നല്‍കണം. അവര്‍ക്ക് ബോണസ് പോയിന്റ് നല്‍കണമെന്നും അദേഹം പറഞ്ഞിട്ടുണ്ട്.