മേഘ്ന നിന്റെ ഈ ചിരി കാണുമ്പോൾ മനസ്സ് നിറയുന്നു- അഹാന

ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിതമായി വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും മേഘ്ന രാജും കുടുംബവും ഇതുവരെ വിമുക്തരായിട്ടില്ല. ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മുപ്പത്തിയൊമ്പതുകാരനായ ചിരഞ്ജീവി അന്തരിച്ചത്. ആദ്യകൺമണിയെ കാത്തിരിക്കുന്നതിനിടയിലാണ് മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി വിടപറയുന്നത്, ചിരഞ്ജീവി മരിക്കുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു മേഘ്ന.

ചിരഞ്ജീവി മരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ വീട്ടിൽ നടത്തിയ പ്രാർത്ഥന യോ​ഗത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. ചിരിച്ചുകൊണ്ട് കുടുംബാം​ഗങ്ങളെല്ലാം ചരഞ്ജീവിയുടെ ചിത്രത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഒരു ഹൃദയഭേ​ദ​ഗമായ കുറിപ്പുമാണ് മേഘ്ന പുറത്ത് വിട്ടത്.  അതിന് നടി അഹാന കൃഷ്ണ നൽകി. മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിന്റെയീ ചിരി കാണുമ്പോൾ മനസ്സു നിറയുന്നു,” എന്നാണ് അഹാന കുറിക്കുന്നത്. കരച്ചിലിനും സങ്കടങ്ങൾക്കും വേദനകൾക്കുമൊടുവിൽ സാധാരണജീവിതത്തിലേക്ക് മേഘ്ന തിരിച്ചുവരുന്ന സന്തോഷമാണ് അഹാനയുടെ കമന്റിൽ നിറയുന്നത്

അഹാന കൃഷ്ണയുടെ കമന്റിന് സ്‌നേഹം അറിയിച്ച് മേഘ്‌നയും എത്തിയിരുന്നു. ഇതിനകം തന്നെ ഇവരുടെ കമന്റും മറുപടിയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നസ്രിയ നസീമുൾപ്പടെ മലയാളത്തിലെ യുവനായികമാരുമായി അടുത്ത ബന്ധമാണ് മേഘ്‌നയ്ക്കുള്ളത്. മേഘ്‌നയുടെ വിവാഹത്തിലും നസ്രിയ പങ്കെടുത്തിരുന്നു.