അഭിനയിക്കാൻ മാത്രമല്ല പാടാനും അറിയാം, അഹാനയുടെ വൈറൽ പാട്ട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.

താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

ഇപ്പോഴിതാ അഹാന പുതിയ പാട്ടാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് അഹാന നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മനോഹരമായ മറ്റൊരു പാട്ടുമായാണ് അഹാന ആരാധകരെ അമ്പരപ്പിക്കുന്നത്. ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലെ ‘ഹൃദയവും.ഹൃദയവും.പുണരുമീ നിമിഷമായ്…’ എന്ന ഗാനമാണ് ആരാധകർക്കായി താരം പങ്കുവയ്ക്കുന്നത്.

നിരവധി പേരാണ് അഹാനയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിക്കുന്നത്. മുഴുവനും പാടണമെന്നാണ് ആരാകരുടെ ആവശ്യം, അടുത്തിടെ സഹോദരി ഹൻസികയെ കുറിച്ചുള്ള ഒരു പാട്ടോർമയും അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

https://www.instagram.com/ahaana_krishna/channel/?utm_source=ig_embed