മോദിക്കെതിരെ വാരണാസിയിൽ അജയ് റായ്, കോൺഗ്രസ് നാലാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള​ ​നാ​ലാം​ ​ഘ​ട്ട​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​ന​വു​മാ​യി​ ​കോ​ൺ​ഗ്ര​സ്.​ ​വാ​രാ​ണ​സി​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ജ​യ് ​റാ​യി​ ​മ​ത്സ​രി​ക്കും.​ ​2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നു ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി സ്ഥാനാർഥിയാകും.

പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ സ്ഥാനാർഥിയാക്കുന്നത്. അ​സാം,​ ​ആ​ൻ​ഡ​മാ​ൻ,​ ​ഛ​ത്തീ​സ്ഗ​ഡ്,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​മ​ണി​പ്പൂ​ർ,​ ​മി​സോ​റാം,​ ​രാ​ജ​സ്ഥാ​ൻ,​ ​ത​മി​ഴ്‌​നാ​ട്,​ ​യു.​പി,​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​ ​ബം​ഗാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 46​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യും​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സി​ക്കിം​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള​ 18​ ​പേ​രും​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മു​തി​ർ​ന്ന​ ​നേ​താ​വു​മാ​യ​ ​ദി​ഗ് ​വി​ജ​യ് ​സിം​ഗ് ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​രാ​ജ്ഗ​ഢ് ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​ജ​ന​വി​ധി​ ​തേ​ടും.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​കാ​ർ​ത്തി​ ​ചി​ദം​ബ​രം​(​ശി​വ​ഗം​ഗ​),​ ​മാ​ണി​ക്കം​ ​ടാ​ഗോ​ർ​ ​(​വി​രു​ദ്‌​ന​ഗ​ർ​),​ ​എ​സ്.​ജോ​തി​മ​ണി​ ​(​ക​രൂ​ർ​)​ ​എ​ന്നി​വ​ർ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ളി​ൽ​ ​ത​ന്നെ​ ​മ​ത്സ​രി​ക്കും.