ഗ്യാൻവാപി പള്ളി പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യം നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി. ഗ്യാന്‍വാപി കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂല ഉത്തരവ് നല്‍കി അലഹബാദ് ഹൈക്കോടതി. നിലവിലെ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മസ്ജിദ് കമ്മിറ്റി നമല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആറുമാസത്തിനുള്ളില്‍ കീഴ്‌ക്കോടതി ഹര്‍ജി തീര്‍പ്പാക്കണം.

സ്ഥലത്ത് വീണ്ടും സര്‍വേ നടത്തണമെങ്കില്‍ ആര്‍ക്കിയോളജി വിഭാഗത്തിന് അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിര്‍മിക്കണം എന്ന് ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ആര്‍ക്കിയോളജി വിഭാഗം നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമീപിച്ചിരുന്നു.

നൂറോളം ദിവസം എടുത്താണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളിയില്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്ത് പള്ളി നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകള്‍ സര്‍വെ ആവശ്യപ്പെട്ടത്.