മ്യാന്‍മര്‍ സൈനികര്‍ അഭയം തേടി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്, അമിത് ഷാ മിസോറം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി. മ്യാന്‍മര്‍ സൈനികര്‍ അഭയം തേടി ഇന്ത്യന്‍ അതിത്തിയില്‍ എത്തിയതായി വിവരം. മ്യാന്‍മറിലെ വിമത സേനയും ജൂണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെയാണ് സൈനികര്‍ അഭയം തേടി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. അതേസമയം മിസോറാം സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കി.

മ്യാന്‍മറില്‍ നിന്നുള്ള സൈനികരെ എത്രയും വേഗത്തില്‍ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം 600 സൈനികര്‍ ഇന്ത്യയിലേക്ക് കടന്നതായിട്ടാണ് വിവരം. പട്ടാള ക്യാംപുകള്‍ വംശീയ സായുധ സംഘമായ എഎ പ്രവര്‍ത്തരകര്‍ പിടിച്ചെടുത്തതോടെയാണ് അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്.

വിഷയത്തില്‍ മിസോറാം മുഖ്യമന്ത്രിയുമായി അമിത് ഷാ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് അഭയം പ്രാപിച്ച സൈനികരെ എത്രയും വേഗത്തില്‍ തിരിച്ചയയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.