ഏറ്റവും നല്ല ഭർത്താവ് നിങ്ങളാണ്, നന്ദി പറയാൻ വാക്കുകളില്ല- അമൃത

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ 32ാം ജന്മദിനം. ജന്മദിനാശംസകൾ നേർന്ന് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോൾ ​ഗംഭീര പിറന്നാൾ ആഘോഷം തനിക്ക് വേണ്ടി ഒരുക്കിയ ഭർത്താവിന് നന്ദി പറഞ്ഞ് അമൃത എഴുതിയ കുറിപ്പാണ് വൈറാലാകുന്നത്. കുറിപ്പിങ്ങനെ,

ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല. ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങൾ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്. നന്ദി നന്ദി നന്ദി. പരിശ്രമങ്ങൾക്കും ആസൂത്രണങ്ങൾക്കും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും… എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം. ഒരിക്കൽ കൂടി പറയട്ടെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ ​ നിരവധിപ്പേരാണ് അമൃതയുടെ പോസ്റ്റിന് കമന്റുമായെത്തുന്നത്.