അമ്മയും സഹോദരിയും എതിരായി, കാളി ഫോട്ടോഷൂട്ട് വിവാദത്തെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം പങ്കുവെയ്ക്കാറുണ്ട്. നേരത്തെ താരത്തിന്റെ കാളി ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു. ഹൈന്ദവ ദൈവത്തിനെ ആധാരമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് താരവും രംഗത്തെത്തി. ആ സംഭവം തന്നെ വല്ലാതെ അലട്ടിയിരുന്നു എന്ന് പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍.

ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങി. സുഹൃത്തായ മഹാദേവന്‍ തമ്പി ഒരുക്കിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ചില സുഹൃത്തുക്കള്‍, ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഒക്കെ വിളിച്ചു അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് ഒരു പരിപാടിയില്‍ സംസാരിക്കവെ അനാര്‍ക്കലി പറഞ്ഞു.തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കില്‍ ഇട്ടു. ഈ സംഭവം കുറച്ചു നാള്‍ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്നും കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം.

ഫോട്ടോഷൂട്ടിന് ആദ്യം തന്നോടു പറഞ്ഞിരുന്ന വിഷയം മറ്റൊന്നായിരുന്നു. പിന്നീട് മാറ്റം വരുത്തിയപ്പോഴും തനിക്ക് അവരോട് പറ്റില്ലെന്നു പറയാന്‍ സാധിച്ചില്ല. തനിക്കു തെറ്റു പറ്റിപ്പോയെന്നും ഇനി ഇത്തരം തെറ്റുകള്‍ മനഃപൂര്‍വം തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും നേരത്തെ അനാര്‍ക്കലി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.