പുത്തന്‍ ഗെറ്റപ്പില്‍ ഉപ്പും മുളകിലെ നീലു, കൊള്ളാമെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവഝി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.

എന്നാല്‍ നിഷ തന്റെ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് നിഷയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.

ചിത്രത്തില്‍ നിഷ അഭിനയിക്കുന്നുണ്ട്. പുതുപുത്തന്‍ മേക്കോവറിലാണ് താരം ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഹെയര്‍ സ്‌റ്റൈലും മോഡേണ്‍ ആയുള്ള വസ്ത്രധാരണവും നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തില്‍ അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ ദിലേഷ് പോത്തന്‍, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.