പൊരുത്തപ്പെടുന്ന മറ്റൊരാൾ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് തനിക്കും സന്തോഷം തരുന്ന കാര്യമാണ്, അനാർക്കലിയുടെ അമ്മ

ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരം​ഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ.ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്..

അനാർക്കലിയുടെ ചേച്ചി ലക്ഷ്മിയും അമ്മ ലാലിയും സിനിമയിൽ സജീവമാണ്. അടുത്തിടെയാണ് അനാർക്കലിയുടെ ഉപ്പ നിയാസ് രണ്ടാമതും വിവാഹിതനായത്. ഇപ്പോളിതാ കുടുംബവിശേഷങ്ങൾ പങ്കുെവക്കുകയാണ് അമ്മയും നടിയുമായ ലാലി, പൊരുത്തപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ വേർപിരിയുക എന്ന ചോയ്‌സ് എടുക്കണം. വിവാഹ മോചനങ്ങൾ ഒരിക്കലും സ്വാഭാവികമായ ഒരു കാര്യമായല്ല സമൂഹം ഇപ്പോഴും കാണുന്നത്. നിയാസിന് പൊരുത്തപ്പെടുന്ന മറ്റൊരാൾ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് തനിക്കും സന്തോഷം തരുന്ന കാര്യമാണ്

മൂത്തമകൾ ലക്ഷ്മി വഴിയാണ് കുമ്പളങ്ങിയിലേക്ക് അവസരം ലഭിക്കുന്നത്. രണ്ടു അമ്മ വേഷങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. ഒന്ന് ബേബി മോളുടെ അമ്മ . മറ്റൊന്ന് നെപ്പോളിയന്റെ വീട്ടിലെ അമ്മ. ഒറ്റ സീൻ. ഒരു സീനിൽ മാത്രമാണെങ്കിലും ആ അമ്മ ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ അത് ആരും ശ്രദ്ധിക്കാതെ പോകുമോയെന്ന് ഒരു ആശങ്ക തോന്നിയിരുന്നു. എന്നാൽ എന്റെ ജീവിതവുമായി ഒരുപാട് അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ആ അമ്മ വേഷം

പത്തൊമ്പതാം വയസിൽ ആണ് വിവാഹം നടക്കുന്നത്. ഇരുപതാം വയസിൽ ആണ് മൂത്തമകൾ ലക്ഷ്മിയുടെ ജനനം. മുൻ ഭർത്താവ് നിയാസ് ഫോട്ടോഗ്രാഫറായതുകൊണ്ട് സ്റ്റുഡിയോയിൽ ഒരുപാട് സെലിബ്രിറ്റീസെല്ലാം വരുമെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയില്ല. സിനിമയിൽ കാണുന്ന നടിമാരെപോലെ മുടിയില്ല എന്ന കോംപ്ലെക്‌സെല്ലാം ഉണ്ടായിരുന്നു