ഞാന്‍ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അയാള്‍ സ്വയംഭോഗം ചെയ്യുന്നു, ചെറുപ്പത്തിൽ നേരിട്ട അനുഭവത്തെക്കുറിച്ച് അനശ്വര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. അനശ്വര രാജൻ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പിന്നാലെ . 2019 ലെ വിജയചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിലൂടെ നായികയുമായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മൈക്ക് എന്ന ചിത്രവും വിജയമായിരുന്നു. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോൾ ബസ് യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ്. ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്തോ പോലെയാണ്. അന്ന് ഞാന്‍ വെറും അഞ്ചാം ക്ലാസിലാണ്.

എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ തനിക്ക് അറിയില്ലായിരുന്നു. ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആള്‍, അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ തനിക്ക് എന്തോ പോലെയാണ്.