ഹോട്ടലിൽ മോഡലുകളുടെ ഒഡിഷൻ നടന്നു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, അൻസി കബീർ, അഞ്ജന ഷാജൻ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഓടിയതിനു പിന്നിൽ

കെ എൻ ഷാജി: സിനിമാ മോഹവുമായി നടന്ന മുൻ മിസ് കേരള അൻസി കബീർ അഞ്ജന ഷാജൻ എന്നിവരെ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വിളിച്ച് വരുത്തി ചതിക്കുകയായിരുന്നു. നിശാ പാർട്ടികളിൽ പോയി പരിചയവും മറ്റും ഇല്ലാത്ത യുവതികളേ വമ്പന്മാർക്ക് വേണ്ടി വലയിലാക്കുകയായിരുന്നു എന്നും ഇതിനായി സിനിമായിൽ അഭിനയിപ്പിക്കുന്നത് ചർച്ച ചെയ്യാം എന്ന രീതിയിലും വിളിച്ച് വരുത്തുകയായിരുന്നു.മോഡലുകളുടെ ഒഡിഷൻ സിനിമയിലെ ചില പ്രമുഖർക്കും ഹോട്ടൽ ഉടമയ്ക്കും മുന്നിൽ നടത്തിയതായി വിവരങ്ങൾ വരുന്നു.ഇവിടെ വയ്ച്ച് ഹോട്ടൽ ഉടമ അടക്കം മോഡലുകളുമായി അടുത്ത് ഇടപെഴുകി.മോഡലുകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു എന്നും സംശയിക്കുന്നു

ഇവരെ ഇവിടെ എത്തിക്കാൻ കൂട്ട് നിന്നത് ആകട്ടേ അവർക്കൊപ്പം യാത്ര ചെയ്ത കെ.എ. മുഹമ്മദ് ആഷിഖ്, റഹ്‌മാന്‍ എന്നിവരായിരുന്നു. ഇതിൽ കെ.എ. മുഹമ്മദ് ആഷിഖ് എന്ന 25 കാരൻ പിന്നീട് മരിച്ചു. കാർ ഓടിച്ച റഹ്മാൻ മാത്രമാണ്‌ രക്ഷപെട്ടത്.

ഒഡിഷനുകൾ വീഡിയോയിൽ പകർത്താറുണ്ട്. എന്നാൽ ഇവിടെ പകർത്തിയ ദൃശ്യങ്ങൾ ലഭ്യമല്ല. അത് നശിപ്പിച്ചിരിക്കുകയാണ്‌. മുറിക്ക് ഉള്ളിൽ എന്ത് നടന്നു എന്ന് മോഡലുകൾക്ക് ഒപ്പം ഉണ്ടായിരുന്ന ഇപ്പോൾ ജീവിച്ചിരിക്കുന്ന റഹ്മാനോ ഹോട്ടൽ ജീവനക്കാർക്കോ അറിയണം എന്നില്ല.ഹോട്ടൽ ഉടമയാണ്‌ മറുപടി പറയേണ്ടത്. ഇതിനായി സി ബി ഐ പോലുള്ള ശാസ്ത്രീയ അന്വേഷണം നടത്തുന്ന ഏജൻസികൾ വരണം എന്നും അഭിപ്രായം ഉയരുന്നു.മോഡലുകളുടെ ദൃശ്യങ്ങൾ പകർത്തിയത് എവിടെ. അവരെ കടന്ന് പിടിക്കുകയും പീഢിപ്പിക്കാൻ ശ്രമിച്ചതും ആരാണ്‌. ഇല്ലാത്ത സിനിമയുടെ പേരിൽ ചർച്ചയും ഒഡിഷനും ആർക്ക് വേണ്ടി ആയിരുന്നു.

മോഡലുകളേ നമ്പർ 18 ഹോട്ടലിൽ എത്തിച്ചതിനു പിന്നിൽ ചതി ഉണ്ടായിരുന്നു എന്നാണ്‌ വരുന്ന വിവരങ്ങൾ. അന്ന് 50 പേർ ആയിരുന്നു നിശാ പാർട്ടിക്കായി ഹോട്ടലിൽ എത്തിയിരുന്നത്. ഇതിൽ പ്രമുഖ സിനിമാ സംവിധായകൻ ഉണ്ടായിരുന്നു. ഇയാൾക്ക് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രമുഖരും ഉണ്ടായിരുന്നു. പുതിയ സിനിമയെ കുറിച്ച് മോഡലുകളുമായി ചർച്ച നടത്തി. തുടർന്ന് സംവിധായകൻ അൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും ഒഡിഷൻ നടത്തി എന്നാണ്‌ വിവരങ്ങൾ. ഹോട്ടലിലെ ചില ജീവനക്കാരിൽ നിന്നും വരുന്ന സൂചനകളാണിത്.എന്നാൽ കൃത്യ വിവരങ്ങൾ അറിയാൻ ഹോട്ടൽ ഉടമ വാ തുറക്കണം.

ഒഡിഷൻ നടത്തിയത് തന്നെ ചതിയായിരുന്നു. ഇല്ലാത്ത സിനിമയുടെ പേരിൽ ചർച്ചയും ഒഡിഷനും നടത്തിയത് മോഡലുകളുടെ സിനിമാ മോഹം ചൂഷണം ചെയ്യുകയായിരുന്നു. മോഡലുകളേ ഹോട്ടലിൽ എത്തിക്കുന്നതിനു വലിയ തുക ഹോട്ടൽ ഉടമയും പ്രതിഫലം ആരിൽ നിന്നോ വാങ്ങിയിരുന്നു എന്നും അരോപണം ഉയരുന്നു

ഇപ്പോൾ പോലീസ് സംശയിക്കുന്ന കാര്യങ്ങൾ ഇങ്ങിനെയാണ്‌. ഹോട്ടലിൽ മോഡലുകളോട് മോശമായി പെരുമാറി. അവരെ ആരോ ഉപദ്രവിച്ചിട്ടുണ്ട്. അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ സംശയം ശരി എങ്കിൽ ഒഡിഷൻ സമയത്തോ, അല്ലെങ്കിൽ ഇവർ വസ്ത്രം മാറുന്ന ഭാഗത്തോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവാം.അങ്ങിനെ എങ്കിൽ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ അൻസിയും അഞ്ജനയും അറിയാൻ സാധ്യതയില്ല. പിന്നെ എന്താകും ഹോട്ടലിൽ പെൺകുട്ടികളേ ഭയപ്പെടുത്തിയ സംഭവം?. ഉന്നതരുടെ പീഢനമോ ഒഡിഷന്റെ മറവിൽ നടന്ന പീഢനമോ ആയിരിക്കാം. സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയത് മോഡലുകൾ അറിയാതെ ആണെന്നും ഈ ദൃശ്യങ്ങൾ പിന്നീട് കായലിൽ എറിഞ്ഞ് നശിപ്പിച്ചു എന്നും പറയുന്നു.

ഇതിനിടെ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ റിമാന്റ് റിപോർട്ട് വന്നു.യുവതികളില്‍ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടം നടന്ന ദിവസം ഹോട്ടലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് 50-ഓളം പേര്‍ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസല്‍ക്കാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് വയ്കതമാക്കിയത് . ഹോട്ടലിലിലെ രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാകും ഡിവിആര്‍ നശിപ്പിച്ചതെന്നുമുള്ള പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് . റോയി ഉള്‍പ്പെടെയുള്ളവര്‍ മരിച്ച യുവതികളുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതായും അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അതായത് ഹോട്ടൽ ഉടമ അടക്കം മോഡലുകളോട് മോശമായി പെരുമാറിയിട്ടുണ്ടാകാം. രക്ഷപെട്ട് ഓടിയ ഇവരെ കൊലപ്പെടുത്താൻ ഹോട്ടൽ ഉടമയുടെ തന്നെ നീക്കമായിരുന്നോ പിന്നാലെ ഓഡി കാറിൽ പിന്തുടർന്നത്.

ഇവരുടെ ദൃശ്യങ്ങള്‍ ഹോട്ടലില്‍ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങള്‍ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് പോലീസിന്റെ സംശയം . എടുത്തുമാറ്റിയ ഡിവിആര്‍ ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ എറിഞ്ഞു കളയുകയും പകരം ഡാറ്റ ഇല്ലാത്ത മറ്റൊരു ഹാര്‍ഡ് ഡിസ്‌ക് അവിടെ സ്ഥാപിക്കുകയും ചെയ്തു ഇതാണ് കൂടുതൽ സംശയത്തിന് ഇടയാക്കിയത് .പെൺകുട്ടികൾ ഹോട്ടലിൽ നിന്നും രക്ഷപെട്ട് ഓടുകയായിരുന്നു എന്ന് ജീവനക്കാരിൽ നിന്നും തന്നെ വിവരങ്ങൾ വരുമ്പോൾ പ്രതിക്കൂട്ടിൽ ആകുന്നത് ഹോട്ടൽ ഉടമയാണ്‌.

എന്നാൽ തെളിവുകൾ നശിപ്പിച്ചത് കേസിൽ സങ്കീർണ്ണമാകും. ജീവിച്ചിരിക്കുന്ന ഏക സാക്ഷി രക്ഷപെട്ട റഹ്മാൻ എന്ന കാർ ഓടിച്ച ആളാണ്‌.ഹോട്ടലിലെ ജീവനക്കാരനായ മെല്‍വിന്‍ വീഡിയോ കോള്‍ ചെയ്താണ് ഹാര്‍ഡ് ഡിസ്‌ക് അഴിച്ചുമാറ്റുന്ന രീതി ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് കണ്ണങ്കാട്ട് പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞു കളയുകയായിരുന്നു എന്നും റിമാന്റ് റിപോർട്ട് പറയുന്നു.കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന നിശാപാർട്ടികൾക്കു ലഹരിയെത്തിക്കുന്നവരുടെ പട്ടികയിലാണു നമ്പർ 18 ഹോട്ടലും സ്ഥാനം പിടിച്ചത്. കസ്റ്റംസും എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്ന് ഇവിടെ നടത്തിയ പരിശോധന നടപടിക്ക് മുമ്പേ ചോർന്നിരുന്നു. അതായത് പോലീസ് ഉന്നതർക്ക് കൊച്ചിയിലെ മയക്ക് മരുന്ന് കണ്ണികളും കോടികൾ ഒഴുകുന്ന ബ്വിസിനസുമായി ബന്ധം ഉണ്ട്