അനില്‍ ആന്റണി ഒപ്പമിരുന്നിട്ടും സ്ഥാനാര്‍ഥിയാകുന്നത് പറഞ്ഞില്ല, കേരളവുമായി അനില്‍ ആന്റണിക്ക് ബന്ധമില്ലെന്നും പിസി ജോര്‍ജ്

കോട്ടയം. പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാകാത്തത് കേരളത്തില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുമെന്ന് പിസി ജോര്‍ജ്. താന് സ്ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്. തന്റെ ബിജെപി പ്രവേശനം മൂലം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ബിജെപിയിലേക്ക് ഒരു ഒഴുക്കുണ്ടാക്കാന്‍ സാധിച്ചിരുന്നു.

പത്തനംതിട്ടയില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നാണ് അവര്‍എല്ലാവരും വിചാരിച്ചത്. കാസ ഉള്‍പ്പെടെയുള്ള സംഘടമകളും ബിഷപ്പുമാരും പത്തനംതിട്ടയില്‍ താന്‍ മത്സരിച്ചാല്‍ മറ്റു സ്ഥാലങ്ങളിലും വോട്ട് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അതെല്ലാം തകിടം മറിഞ്ഞു. തനിക്ക് അനുകൂലമായി എന്‍എസ്എസും നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിസി ജോര്‍ജ്.

ഈ പ്രശ്‌നം പത്തനംതിട്ടയില്‍ മാത്രമല്ല കേരളത്തില്‍ എല്ലാ സ്ഥലത്തും ഉണ്ടാകും. കേരളം മുഴുവന്‍ ഈ പ്രശ്‌നം ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും പിസി ജോര്‍ജ്. അനില്‍ ആന്റണി തന്റെ ഒപ്പം ഇരുന്നിട്ടും സ്ഥാനാര്‍ഥിയാകുന്ന കാര്യം പറഞ്ഞില്ല. കേരളവുമായി ബന്ധം ഇല്ലാത്ത വ്യക്തിയാണ് അനില്‍ ആന്റണി.