വീട്ടിലെ പണികളെല്ലാം ചെയ്യുന്നത് ഭർത്താവ്, ജീവിതം നന്നായി മുന്നോട്ടു പോകുന്നു- അഞ്ജലി നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നൽകിയത്. അജിത് രാജു ആണ് അഞ്ജലിയുടെ ഭർത്താവ്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ജൂലൈയിൽ ഇവർക്ക് ആദ്വിക എന്നൊരു മകളും ജനിച്ചിരുന്നു.

ജീവിതം വളരെ സന്തോഷകരമായി പോകുന്നു. മകൾ ആദ്വികയ്ക്ക് നാല് മാസമായി. മകളെ ഗർഭിണി ആയിരിക്കുമ്പോൾ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു. അന്ന് മുഴുവൻ യാത്രകൾ ആയിരുന്നത് കൊണ്ട് കുഞ്ഞിന് ഇന്ന് യാത്രകളോടാണ് പ്രിയം. പഴനി, മധുരൈ ഒക്കെ ഷൂട്ടിനായുള്ള യാത്രകളിൽ ആയിരുന്നു. അതുകൊണ്ട് അവൾ ഇപ്പോൾ കരഞ്ഞാൽ ഒന്ന് കാറിൽ കയറ്റിയാൽ മതി. അത് മാറും

അജിത്തുമായുള്ള സിങ്കും മനോഹരമായാണ് പോകുന്നത്. ഞങ്ങളുടെ യൂട്യൂബ് വീഡിയോകളും റീലുകളും ഒക്കെ കണ്ട് ഒരുപാട് പേർ നല്ല കെമിസ്ട്രിയാണെന്ന് പറയുമ്പോൾ സന്തോഷമാണ്. ഞങ്ങളുടെ നാല് പേരുടെയും പേരിലാണ് യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ഒരുപാട് പേർ മെസേജ് അയക്കാറുണ്ട്. അങ്ങനെയുള്ള മെസ്സേജുകൾ കാണുമ്പോൾ തങ്ങളും ഹാപ്പിയാണ്.

അഞ്ജലിയിൽ ഏറ്റവും ആകർഷിച്ചത് എന്താണെന്ന ചോദ്യത്തിന് ക്യാരക്ടർ ആണെന്ന് അജിത് പറയുന്നതിങ്ങനെ. പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നാൽ നല്ല ക്യാരക്ടർ ആണ്. ആരെയെങ്കിലും പറ്റിക്കണമെന്നോ ചതിക്കണമെന്നോ ചിന്തിക്കാത്ത വ്യക്തിയാണ്. അതാണ് ഏറ്റവും പ്രധാനം. അതുപോലെ എല്ലാവരെയും സഹായിക്കണമെന്ന് ഉള്ള വ്യക്‌തിയാണ്.

വീട്ടിലെ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ഭർത്താവാണ്. താൻ ചെയ്യാൻ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. കുട്ടിയെ നോക്കുന്നത് ആണെങ്കിലും, അടിച്ചു വരുന്നത് ആണെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചെയ്യും. ചിട്ടി റോബോട്ടിനെ വേഗം എല്ലാം തീർക്കാൻ താൻ പറയാറുണ്ട്. കുഞ്ഞു വെളുപ്പിന് ഒക്കെയാവും ഉറങ്ങുന്നത്. അപ്പോഴാണ് അഞ്ജലി ഉറങ്ങുക അങ്ങനെയാവുമ്പോൾ രാവിലെ എഴുന്നേറ്റ് പണി ചെയ്യുക ബുദ്ധിമുട്ടല്ലേ അതുകൊണ്ട് താൻ എല്ലാം ചെയ്യും

തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനിടെ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടിക്കായിട്ടുണ്ട്. പുലിമുരുകൻ, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഞ്ജലിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.