ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഏറ്റവും അസുരക്ഷിതര്‍ ഹൈന്ദവര്‍, അഞ്ജു പാര്‍വതി പറയുന്നു

നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളുടെ തലയറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. കശാപ്പ് കത്തിക്കാണ് പരസ്യമായി തലയറുത്തത്. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ജു പാര്‍വതി പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ജനാധിപത്യ രാജ്യമായി ഇന്ത്യയില്‍ ഏറ്റവും അസുരക്ഷിതര്‍ ഹൈന്ദവരാണെന്ന് അഞ്ജു പാര്‍വതി പറയുന്നു.

സമൂഹമാധ്യമത്തില്‍ ഇട്ട ഒരു പിന്തുണ പോസ്റ്റിന്റെ പേരില്‍ ഇവിടെ ഒരു മനുഷ്യന്റെ തല വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. അയാള്‍ എന്നന്നേയ്ക്കും നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. ഭരണഘടന ഒരു പൗരന് നല്കിയ അവകാശമായ ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്റെ പേരില്‍ അയാള്‍ തലയറുക്കപ്പെട്ടുവെങ്കില്‍ , അത്തരം ഒരു ഹീനമായ കാടത്തം ഇവിടെ ശക്തമാകുന്നുവെങ്കില്‍ നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെട്ടേക്കാം! എങ്കിലും ഞാന്‍ പറയും; പറഞ്ഞുകൊണ്ടേയിരിക്കും; അവസാന ശ്വാസം വരേയ്ക്കും.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ വാക്കുകള്‍, പറയും; പറഞ്ഞുകൊണ്ടേയിരിക്കും; അവസാന ശ്വാസം വരേയ്ക്കും! ഒരുപക്ഷേ വാള്‍ത്തലപ്പ് കൊണ്ട് കഴുത്തറുക്കപ്പെട്ടേക്കാം; പക്ഷേ ഭയമില്ല! ഉറക്കെയുറക്കെ വിളിച്ചുപ്പറയും ഈ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഏറ്റവും അസുരക്ഷിതര്‍ ഹൈന്ദവരാണെന്ന്. മതനിരപേക്ഷത എന്നത് കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് എല്ലാ മതങ്ങള്‍ക്കുമുള്ള തുല്യപരിഗണന അല്ല മറിച്ച് ഭൂരിപക്ഷ മതത്തിനു മേല്‍ ന്യൂനപക്ഷത്തിന് കുതിര കയറാനുള്ള അവകാശം മാത്രമാണെന്ന്!

മതത്തിന്റെ പേരില്‍ ഒരു മനുഷ്യനെ അതിനീചമായി തലയറുത്ത് കൊന്നിട്ടും ഇവിടെ നടന്നത് താലിബാന്‍ മോഡല്‍ പൈശാചികതയാണെന്ന് ഉറക്കെ വിളിച്ചു പ്പറയാന്‍ എത്രപ്പേര്‍ ധൈര്യപ്പെട്ടു? ബീഫിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ രാജ്യത്ത് നടന്ന കോലാഹലങ്ങള്‍ എന്ത് കൊണ്ട് ഉദയ്പൂരില്‍ നടന്നപ്പോള്‍ കാണുന്നില്ല? മനസ്സ് മരവിച്ച് പോവുന്ന വീഡിയോ സഹിതം ഒരു കൊലപാതകം നടന്നിട്ട് നമുക്ക് അറിയുന്ന എത്ര ഇടത്-വലത് പ്രൊഫൈലുകള്‍ പ്രതികരിച്ചു? ന്യുനപക്ഷ പീഡനത്തെ കുറിച്ച് സംസാരിക്കുന്ന ഏതെങ്കിലും പ്രൊഫൈല്‍ ഒരക്ഷരം മിണ്ടിയതായി കണ്ടോ?ഗാസയില്‍ ഒരു വെടിപൊട്ടിയാല്‍ ഇവിടെ കരഞ്ഞു മെഴുകുന്ന മാനവികവാദികളില്‍ എത്ര പേര്‍ ഈ അരുംകൊലയില്‍ പ്രതികരിച്ചു?

ഇതിനെല്ലാം ഉത്തരം ഇല്ല എന്നാണെങ്കില്‍ നമുക്ക് ചുറ്റിലും അപകടകരമായ മൗനം വലയം ചെയ്യപ്പെട്ടു കഴിഞ്ഞു. മതഭ്രാന്തിന്റെ വാള്‍ത്തലപ്പുകള്‍ പോലെ ഭയക്കണം ആ മൗനത്തെയും! സമൂഹമാധ്യമത്തില്‍ ഇട്ട ഒരു പിന്തുണ പോസ്റ്റിന്റെ പേരില്‍ ഇവിടെ ഒരു മനുഷ്യന്റെ തല വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. അയാള്‍ എന്നന്നേയ്ക്കും നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. ഭരണഘടന ഒരു പൗരന് നല്കിയ അവകാശമായ ഫ്രീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്‌സ്പ്രഷന്റെ പേരില്‍ അയാള്‍ തലയറുക്കപ്പെട്ടുവെങ്കില്‍ , അത്തരം ഒരു ഹീനമായ കാടത്തം ഇവിടെ ശക്തമാകുന്നുവെങ്കില്‍ നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെട്ടേക്കാം! എങ്കിലും ഞാന്‍ പറയും; പറഞ്ഞുകൊണ്ടേയിരിക്കും; അവസാന ശ്വാസം വരേയ്ക്കും!