കാനഡയിൽ ഇരുന്ന് ഇന്ത്യക്കിട്ട് പണിയുന്നവരേ പൂട്ടും

കാനഡയിൽ ഇരുന്ന് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന തീവ്രവാദികൾക്ക് ഇനി എട്ടിന്റെ പണി. വിഷയത്തിൽ കനേഡിയൻ സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കനത്ത താക്കീത് നൽകി. ജി20 ഉച്ചകോടിക്ക് എത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാൻ തീവ്രവാദം നരേന്ദ്ര മോദി ശക്തമായി ഉന്നയിച്ചു. ദില്ലിയിൽ തെളിവുകൾ അടക്കം വസ്തുതകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഉണ്ടായ കുറ്റബോധത്തോടെ തന്നെയാണ്‌ ജസ്റ്റിൻ ട്രൂഡോ കാനഡയിലേക്ക് തിരികെ വിമാനം കയറിയതും.

കാനഡയിലെ ഇന്ത്യാ വിരുദ്ധർ നടത്തുന്ന ഖലിസ്ഥാൻ തീവ്രവാദത്തേ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. കാനഡ പ്രവാസി സിഖുകാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്, അവിടെ തീവ്രവാദം കൂണുപോലെ മുളച്ചുപൊന്തുകയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ ഇടം നേടുകയും ചെയ്തു.കാനഡയിലെ തീവ്രവാദ സഘടനകൾ അവിടെ ഇരുന്ന് ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി

എന്നാൽ തീവ്രവാദ പ്രവർത്തനം തടയും എന്നും അതിന്റെ പേരിൽ ആശയ സ്വാതത്ര്യം ഹനിക്കാൻ അനുവദിക്കില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഏതാനും ചിലർ ചെയ്യുന്ന കാര്യങ്ങൾ കാനഡയുടെ നയം അല്ലെന്നും തിവ്രവാദികളേ തള്ളി അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ നരേന്ദ്ര മോദി കാനഡയിലെ ഖലിസ്ഥാനികൾ ഇന്ത്യക്കെതിരെ നടത്തിയ അതിക്രമങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെട്ടിലായി.കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചുവിടുകയും നയതന്ത്ര സ്ഥാപനങ്ങൾക്ക് നാശമുണ്ടാക്കുകയും ഇന്ത്യൻ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ട്രൂഡോയെ അറിയിച്ചു, ഇന്ത്യയുടെ കാനഡയിൽ പ്രവർത്തിക്കുന്ന നയതന്ത്ര ഓഫീസ് ആക്രമിച്ചു എന്ന് പറഞ്ഞാൽ അത്തരം കുറ്റകൃത്യങ്ങളിൽ നിന്നും ഇന്ത്യ എന്താണ്‌ മനസിലാക്കേണ്ടത്? കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചു. ഇന്ത്യക്കെതിരെ ഭീകര മുദ്രാവാക്യവും ഇന്ത്യക്കെതിരെ യുദ്ധം ആഹ്വാനം നടത്തുന്ന ചുമരെഴുത്തും ലഘുലേഖകളും കാനഡയിൽ ഉണ്ടായി. ഇത് എങ്ങിനെ വയ്ച്ച് പൊറുപ്പിക്കാനാകും എന്നും കാനഡ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി നരേന്ദ്ര മോദി ചോദിച്ചു.

സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് സംഘങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുമായി ഇത്തരം ശക്തികളുടെ അവിശുദ്ധ ബന്ധം ഉണ്ട്. ഇത്തരം ഭീഷണികളെ നേരിടാൻ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഇരു രാജ്യങ്ങളും പിന്നീട് ഇറക്കിയ പ്രസ്ഥാവനയിൽ പറഞ്ഞു.

ഖാലിസ്ഥാൻ തീവ്രവാദത്തെക്കുറിച്ചും വിദേശ ഇടപെടലുകളെക്കുറിച്ചും പ്രധാനമന്ത്രി മോദിയുമായി പലതവണ ചർച്ച ചെയ്തതായി ട്രൂഡോ പറഞ്ഞു.ഈ ക്കാര്യത്തിൽ ഇനി കടുത്ത നടപടി എടുക്കും എന്നും പറഞ്ഞു. ഖലിസ്ഥാൻ തീവ്രവദികൾക്ക് ഇത് കാനഡയിൽ കനത്ത് തിരിച്ചടിയാകും.ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു.കാനഡ എല്ലായ്‌പ്പോഴും “ആവിഷ്കാര സ്വാതന്ത്ര്യം… മനസാക്ഷിയും സമാധാനപരമായ പ്രതിഷേധവും സംരക്ഷിക്കും,” ട്രൂഡോ പറഞ്ഞു. എന്നാൽ ഇത് അക്രമത്തെ തടയുകയും വിദ്വേഷത്തിനെതിരെ പിന്നോട്ട് നയിക്കുകയും ചെയ്യുന്ന രീതിയിൽ ആയിരിക്കണം എന്നും കനേഡിയൻ പ്രധാനമന്ത്രി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.കുറച്ചുപേരുടെ പ്രവർത്തനങ്ങൾ മുഴുവൻ സമൂഹത്തെയും കാനഡയെയും പ്രതിനിധീകരിക്കുന്നില്ല എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.

അതിന്റെ മറുവശം, നിയമവാഴ്ചയെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾ ഉയർത്തിക്കാട്ടി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധങ്ങൾ, ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കാൻ പരേഡ് സംഘടിപ്പിക്കൽ എല്ലാം കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തുന്നു. കാനഡ സർക്കാർ ആകട്ടേ ഇതിനെല്ലാം മൗനാനുവാദം നല്കുന്നു.

ഇന്ത്യയിൽ കർഷക സമരം ഉണ്ടായപ്പോൾ കാനഡ അധികാരികൾഇന്ത്യൻ നയതന്ത്രജ്ഞർക്ക് ഭീഷണി പോസ്റ്ററുകൾ എന്നിവ ഉൾപ്പെടെ നിരവധി ഖാലിസ്ഥാനി പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ കാനഡയിൽ ഉണ്ടായിട്ടുണ്ട്. തന്നെ ഇന്ത്യാ വിരുദ്ധ പ്രസ്ഥാവന നടത്തിയതും വിവാദമായിരുന്നു.അവസരം കിട്ടിയപ്പോൾ ഇതെല്ലാം നരേന്ദ്ര മോദി കണക്ക് വയ്ച്ച് ചോദിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.