സ്‌നേഹത്തിന്റെ കടയെപ്പറ്റി തനിക്കറിയില്ല എന്നാല്‍ ചിലയാളുകള്‍ വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിട്ടുണ്ടെന്ന് അനുരാഗ് ഠാക്കൂര്‍

ഉദയ്പുര്‍. രാഹുല്‍ ഗാന്ധി സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ഇന്ത്യ നേതാക്കള്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. തനിക്ക് സ്‌നേഹത്തിന്റെ കടയെപ്പറ്റി അറിയില്ല എന്നാല്‍ ചിലയാളുകള്‍ വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചില നേതാക്കള്‍ പറഞ്ഞിരിക്കുന്നത് സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. രാഹുല്‍ ഗാന്ധി അവര്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.

സനാതന ധര്‍മം സാമൂഹിക നീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും നേരത്തെ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.