നിപ്പയേ നേരിടാൻ കേന്ദ്ര സർക്കാർ,20 ആന്റിബോഡി ഓസ്ട്രേലിയയിൽ നിന്നും വരുത്തുന്നു

നിപ്പ വൈറസിനെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടികൾ തുടങ്ങി. നിപ്പക്കെതിരെ 20 മോണോക്ലോണൽ ആന്റിബോഡിഓസ്ട്രേലിയയിൽ നിന്നും വരുത്തുന്നു,തുടർന്ന് ഇതിന്റെ ഉല്പാദനം ഇന്ത്യയിൽ നടത്തും.കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ്‌ അറിയിച്ചത്.

നിപ്പ വൈറസ് കോവിഡിനേക്കാൾ മാരകം എന്നും കോവിഡിനേക്കാൾ 20 ഇരട്ടി വരെ മരണ സാധ്യത ഉണ്ടാക്കും എന്നും ഐസിഎംആർ ഡിജി രാജീവ് ബഹൽ പറഞ്ഞു.കൊവിഡിലെ മരണനിരക്ക് 2-3 ശതമാനമാണ്, നിപയിലെ നിപയിൽ (40 മുതൽ 70 ശതമാനം വരെ ആകാം മരണ നിരക്ക്. അതിനാൽ തന്നെ ജാഗ്രതയോടെയാണ്‌ കൈകാര്യം ചെയ്യുന്നത് എന്നും ഐസിഎംആർ ഡിജി രാജീവ് ബഹൽ പറഞ്ഞു.

കേന്ദ്ര സർക്കാർ സ്ഥാപനമാണ്‌ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
ബയോമെഡിക്കൽ ഗവേഷണത്തിന്റെ രൂപീകരണത്തിനും ഏകോപനത്തിനും പ്രോത്സാഹനത്തിനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണിത്.ബയോമെഡിക്കൽ രംഗത്തെ ശാസ്ത്രീയ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ നൂതന രീതികളും രാജ്യത്ത് എത്തിക്കുന്നതും ഈ സ്ഥാപനമാണ്‌