അഴ കുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമല്‍, സംവിധായകന്റെ കുറിപ്പ്

നടി നിഖില വിമലിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത്. കോഴിയെ ഭക്ഷിക്കാമെങ്കില്‍ പശുവിനെയും ഭക്ഷിക്കാം, താന്‍ എന്തും കഴിക്കും എന്നുമാണ് നടി പരഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അനുരാജ് മനോഹര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ധാരണകളില്ലാത്ത അഴകുഴമ്പന്‍ നവമാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നിഖില വിമലെന്ന് അദ്ദേഹം പറഞ്ഞു.

Time line മുഴുവന്‍ ‘നീലാമല്‍’… കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പന്‍ നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമല്‍.. ഓള്‍ടെ പടം ജോ&ജോ തീയറ്ററില്‍ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്.. നാളെയല്ല ഇന്ന് തന്നെ കാണണം. എന്നായിരുന്നു അനുരാജിന്റെ വാക്കുകള്‍.

‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.’ – അവര്‍ പറഞ്ഞു. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.