കല്യാണം കഴിഞ്ഞ സമയത്ത് ബേർത്ത് ഡേ സർപ്രൈസ് കൊടുത്തപ്പോൾ വീട്ടിൽ നിന്നും അമ്മ ഇറക്കിവിട്ടു- അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെയാണ് വിവാഹ മോചന വാർത്തകള്‌ ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രം​ഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്.

അമ്മയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോ ആണ് അനുശ്രീ ഏറ്റവും ഒടുവിൽ പങ്കുവച്ചത്. അമ്മയ്ക്ക് ഒരു സർപ്രൈസ് നൽകുകയായിരുന്നു. മകളുടെ സർപ്രൈസിന് മുന്നിൽ ആ അമ്മ കരഞ്ഞ് പോകുന്നത് എല്ലാം വീഡിയോയിൽ കാണാം. അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കുന്നത് സാധാരണമാണെങ്കിലും ഇതുപോലെ സർപ്രൈസ് ചെയ്യിപ്പിയ്ക്കുന്നത് ആദ്യമാണ് എന്ന് അനുശ്രീ പറയുന്നു.

എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് (അമ്മയ്ക്ക് ഇഷ്ടമല്ലാത്ത കല്യാണം) പിറന്നാൾ ദിവസം ഞാൻ കേക്കുമായി വന്നിരുന്നു. എന്നാൽ അമ്മ അന്ന് എന്നോട് ദേഷ്യപ്പെട്ട് എന്നെ ഇറക്കിവിട്ടു. ആ വിഷമത്തിൽ വീട്ടിൽ പോയി വാങ്ങിച്ച കേക്ക് ഞാൻ ഒറ്റയ്ക്ക് തിന്നു തീർത്തു എന്ന് വീഡിയോയിൽ അനുശ്രീ ഓർക്കുന്നുണ്ട്. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്നത്.