അ ആ ഇ ഈ പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷൻ ചെയ്തു നോക്കുന്നത് നല്ലതാ-അനുശ്രീ

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ.ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ.മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്.താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും

ലോക്ക് ഡൗൺ കാലത്ത് കമുകുംചേരിയിലെ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി.നാടനും മോഡേണുമായ ഒട്ടേറെ ഫോട്ടോഷൂട്ടുകളിലൂടെ അനുശ്രീ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.ഇപ്പോഴിതാ,രസകരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.ഒരു സ്ലേറ്റിൽ മലയാള അക്ഷരമാല എഴിതിയതുമായി നിൽക്കുകയാണ് അനുശ്രീഅ ആ ഇ ഈ പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷൻ ചെയ്തു നോക്കുന്നത് നല്ലതാ സ്ലേറ്റ് നൊസ്റ്റാൾജിയ എന്ന കുറിപ്പിനൊപ്പമാണ് അനുശ്രീ ചിത്രം പങ്കുവെച്ചത്.രസകരമായ കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.അക്ഷരമാല മുഴുവന്‍ എഴുതണം എന്ന നിര്‍ദേശവും ചിലര്‍ താരത്തിന് നല്‍കുന്നുണ്ട്.ഋ എഴുതിയത് ശരിയായില്ല എന്ന കമന്റുകളുമുണ്ട്

ഗ്രാമീണതയുടെ നൈർമല്യം കാത്തുസൂക്ഷിക്കുന്ന നടിയാണ് അനുശ്രീ.സിനിമകളിലും അനുശ്രീയെ അധികവും നടൻ വേഷത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്.ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല.ശ്രീകൃഷ്ണജയന്തി ദിനത്തിൽ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നുഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്.ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്