ഗൺ പോയിന്റിൽ വന്നാൽ വെടി വെക്കും ചൈനക്ക് ഇന്ത്യൻ മുന്നറിയിപ്പ്

നിയന്ത്രണ രേഖ മുറിച്ച് കടന്നാൽ വെടി ഉതിർക്കുമെന്ന് ഇന്ത്യ ചൈനക്ക് ഔദ്യോഗികമായി അന്ത്യ ശാസനം നല്കി.വെടി നിർത്തൽ രേഖ എന്നോ നിയന്ത്രണ രേഖയെന്നോ വിശേഷിപ്പിക്കുന്ന അതിർത്തി ഇന്ത്യ ലംഘിക്കില്ല.എന്നാൽ ചൈന ലംഘിച്ചാൽ വെടി ഉതിർക്കും എന്നും ഇന്ത്യ അറിയിച്ചു.ഇതുനുള്ള അനുവാദം സൈന്യത്തിനു കേന്ദ്ര സർക്കാർ നല്കി.ഇനി മുതൽ നിയന്ത്രണ രേഖയെ ഇന്ത്യ കാണുന്നത് ഗൺ പോയിന്റായിട്ട് ആയിരിക്കും.ഈ വിവരം അമേരിക്കയേയും ഇന്ത്യ അറിയിക്കുകയും ചെയ്തു.അമേരിക്കയിൽ നിന്നും കര യുദ്ധത്തിനുപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും അത്യാധുനികമായ റൈഫിളുകൾ ഇന്ത്യ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ഒന്നും രണ്ടും ഒന്നുമല്ല..72000 അമേരിക്കൻ നിർമ്മിത തോക്കുകൾ അതിർത്തി കാക്കുന്ന സൈനീകർക്ക് നല്കും

അതിർത്തിയിൽ സംഘർഷം കുറയാതെ തുടരുകയാണ്.പിന്മാറ്റമെന്ന ധാരണ പാലിക്കാൻ തയ്യാറാകാത്ത ചൈന അതിർത്തി മേഖലകളിലേക്ക് കൂടുതൽ സൈനിക വിന്യാസം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.45 വർഷങ്ങൾക്കു ശേഷം അതിർത്തിയിൽ ആദ്യമായി ചെറിയ തോതിൽ വെടിവെയ്‌പ്‌ നടന്നിരുന്നു .ഇതിനു പിന്നാലെ ഗൺ പോയിന്റിൽ എത്തിയാൽ വെടിവെക്കുമെന്നു ഇന്ത്യ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതിവേഗം ആയുധസംഭരണത്തിന് ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ

ഇതിന്റെ ഭാഗമായി 2290 കോടി രൂപയുടെ പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗൺസിൽ തീരുമാനിച്ചു.കരാറില്‍, 72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകളാണ് ഇന്ത്യ കരസ്ഥമാക്കുന്നത്.ഒറ്റ തവണ 30 റൗണ്ട് വരെ വെടിയുതിര്‍ക്കാവുന്ന 716i മോഡലിനാണ് സൈന്യം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ,ഇതേ മോഡലിലെ 72,400 തോക്കുകള്‍ക്ക് ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ഓര്‍ഡര്‍ നല്‍കിയിരുന്നതില്‍ ആദ്യ ബാച്ചിലെ 10,000 തോക്കുകള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞു.ഇക്കഴിഞ്ഞ ജൂലൈയിലാണ്,വീണ്ടും 72,000 റൈഫിളുകള്‍ കൂടി വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.

ചൈന അതിർത്തിയിലുൾപ്പെടെ കാവൽ നിൽക്കുന്ന സേനാംഗങ്ങൾക്ക് 780 കോടി രൂപ ചെലവിൽ യുഎസ് നിർമിത യന്ത്രത്തോക്കുകൾ ലഭ്യമാക്കും.യുഎസ് ആയുധ നിർമാണ കമ്പനിയായ സിഗ് സാവുറിൽ നിന്നാണു തോക്കുകൾ വാങ്ങുക.
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകളുൾപ്പെടുന്ന പ്രതിരോധ സംഭരണ ചട്ടം (ഡിഎപി – 2020) രാജ്നാഥ് സിങ് പുറത്തിറക്കി.

അതേസമയം സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ടാങ്കുകളടക്കമുള്ള സന്നാഹങ്ങൾ അതിർത്തിയിൽ സജ്ജമാക്കി ഇന്ത്യ.മൈനസ് 40 ഡിഗ്രി വരെയുള്ള താപനിലയിൽ പ്രവർത്തിക്കാൻ കെൽപുള്ള ടി 90,ടി 72 ടാങ്കുകളാണു കിഴക്കൻ ലഡാക്ക് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.

കൊടുംതണുപ്പിൽ പ്രവർത്തിക്കുന്ന സായുധ വാഹനങ്ങളും അതിർത്തിയിലെത്തിച്ചിട്ടുണ്ട്.അതിർത്തിയിലുടനീളം ആകാശ് മിസൈലുകളും വിന്യസിച്ചിട്ടുണ്ട്.കരയിൽനിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്കു തൊടുക്കുന്ന മിസൈലാണ് ആകാശ്.

ചൈനയുടെ ഭാഗത്തു നിന്നുള്ള ഏതു പ്രകോപന നീക്കവും നേരിടാൻ പൂർണ സജ്ജമാണെന്നും ശൈത്യകാലത്തും സേനാ വിന്യാസം തുടരുമെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. സൈനികർക്കും ശൈത്യം അതിജീവിക്കാൻ ആവശ്യമായ ഭക്ഷ്യപദാർഥങ്ങൾ,ടെന്റുകൾ,വസ്ത്രങ്ങൾ എന്നിവ അതിർത്തിയിലെത്തിച്ചിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ശൈത്യം പിടിമുറുക്കും.രാത്രി താപനില കുറയുന്നതോടെ,അതിർത്തിയിലെ പോരാട്ടം സൈനികരുടെ ശാരീരികക്ഷമതയുടെ കൂടി പരീക്ഷണമാകും.ക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് ഇവിടെ താപനില മൈനസ് അഞ്ച് മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മികച്ചയിനം ശൈത്യകാലവസ്ത്രങ്ങള്‍ സൈനികര്‍ക്ക് ഇതിനകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു.സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്,സി-17 ഗ്ലോബ് മാസ്റ്റര്‍ തുടങ്ങിയ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ആയിരക്കണക്കിന് ടണ്‍ ഭക്ഷണവും ഇന്ധനവും മറ്റ് ഉപകരണങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് എത്തിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള സൂചനകള്‍ ലഭിക്കാത്തതിനാല്‍ കിഴക്കന്‍ ലഡാക്കില്‍ ഇപ്പോഴുള്ള സൈനികരെ അതേ പോലെ നിലനിര്‍ത്താനാണ് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചിരിക്കുന്നത്.