മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും കുരു പൊട്ടിച്ചു അസഹിഷ്ണുത കാണിക്കുന്നത്‌ കൊണ്ട് എന്ത് സുഖം ആണ് കിട്ടുന്നത് ? അരവിന്ദ് കൃഷ്ണൻ

ഉണ്ണി മുകുന്ദന്റെ ഒരു സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ജയ് ഗണേഷും മലയാള സിനിമാ ആരാധകര്‍ ഏറ്റെടുക്കുന്നു. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നാണ് പ്രതികരണങ്ങള്‍. ആക്ഷനിലും നായകൻ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ടാകുന്നു.

ഇപ്പോഴിതാ നടി ശരണ്യ മോഹന്റെ ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണൻ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും കുരു പൊട്ടിച്ചു അസഹിഷ്ണുത കാണിക്കുന്നത്‌ കൊണ്ട് എന്ത് സുഖം ആണ് കിട്ടുന്നത്? എന്ന ചോദ്യമാണ് അരവിന്ദ് ഉയർത്തുന്നത്. നിങ്ങൾക്കുള്ളത് പോലെ തന്നെ അയാൾക്കും രാഷ്ട്രീയം ഉണ്ടാകാം ഇല്ലാതിരിക്കാം . അത് കൊണ്ട് ഞാൻ ഇട്ട കളസം തന്നെ നിങ്ങൾ ഇട്ടില്ല എങ്കിൽ ഞാൻ തെറി വിളിക്കും എന്ന ആറ്റിട്യൂട് എന്തിനെന്നും പോസ്റ്റിലൂടെ അരവിന്ദ് ചോദിക്കുന്നു.

അരവിന്ദിന്റെ വാക്കുകൾ

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുക ആണ് . ഉണ്ണി മുകുന്ദന്റെ പടത്തിന്റെ എല്ലാ പോസ്റ്ററിന്റെയും പോസ്റ്റിന്റെയും അടിയിൽ പോയി ഇങ്ങനെ മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും കുരു പൊട്ടിച്ചു അസഹിഷ്ണുത കാണിക്കുന്നത്‌ കൊണ്ട് എന്ത് സുഖം ആണ് കിട്ടുന്നത് ? നിങ്ങൾക്കുള്ളത് പോലെ തന്നെ അയാൾക്കും രാഷ്ട്രീയം ഉണ്ടാകാം ഇല്ലാതിരിക്കാം . അത് കൊണ്ട് ഞാൻ ഇട്ട കളസം തന്നെ നിങ്ങൾ ഇട്ടില്ല എങ്കിൽ ഞാൻ തെറി വിളിക്കും എന്ന ആറ്റിട്യൂട് എന്തിനാണ് ? എതിരഭിപ്രായം എന്നത് നല്ലതാണു .അത് പ്രകടിപ്പിക്കേണ്ടത് അഭിപ്രായം പറയുന്ന സന്ദർഭത്തിൽ ആണ് .ഇതിപ്പോ പുള്ളി വെറുതെ നടന്നു പോയാലും തെറി വിളിക്കുക ! എന്തോന്നടെ . നിങ്ങളുടെ രാഷ്ട്രീയത്തിന് അത്ര മാത്രമേ സഹിഷ്ണുത ഉള്ളുവോ