27-ാം വിവാഹവാർഷികം ആഘോഷമാക്കി ആശ ശരത്തും ഭർത്താവും

ഇടക്കാലത്തുണ്ടായ താരോദയങ്ങളിലൊന്നാണ് ആശാ ശരത്. മിനിസ്‌ക്രീനിൽ വന്നതിനുശേഷം പിന്നീട് സിനിമിയിൽ തിളങ്ങുകയാണ് താരം. നർത്തകിയായിരുന്ന ആശാ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടി നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങുകയാണ്. ദൃശ്യം എന്ന സിനിമയിലെ ഐ.ജി. വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കൾ നാസിക്കിൽ സ്ഥിരതാമസക്കാരാണ്. അമ്മ മാനന്തവാടിക്കാരിയും അച്ഛൻ കണ്ണൂർ കാരനും. ശരത്ത് മസ്‌കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികൾ, ഉത്തരയും കീർത്തനയും. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്.

ഇപ്പോഴിതാ ആശയുടെ വിവാഹ വാർഷിക ദിനത്തിൽ മകൾ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. മാതാപിതാക്കളുടെ 27-മത്തെ വിവാഹവാർഷികം ആണിന്നെന്നാണ് പോസ്റ്റിൽ പറയുന്നത്. ആശയും ശരത്തും ഒരു കേക്ക് പിടിച്ചു നിൽക്കുന്ന ചിത്രമാണ് മകൾ ഉത്തരാ ശരത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ താരങ്ങൾക്ക് വിവാഹ വാർഷിക ആശംസ അറിയിച്ച് നിരവധി ആരാധകർ എത്തി.

സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ആശ ശരത്ത് പിന്നീട് സിനിമാരംഗത്തും സജീവമായി. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കർമ്മയോദ്ധാ, ദൃശ്യം, വർഷം, സക്കറിയയുടെ ഗർഭിണികൾ, ഏഞ്ചൽസ്, പാവാട, കിങ് ലയർ, ആടുപുലിയാട്ടം, അനുരാഗ കരിക്കിൻ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.