ഉറ്റവരുടെ മൃതദേഹം പോലും കാണാനായില്ല, ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് കിട്ടുന്ന പരിഗണന പോലും പ്രവാസി കൾക്ക് ലഭിച്ചിട്ടില്ല

കോവിഡും ലോക്ക് ഡൗണും വന്നതോടെ ഏറ്റവും അധികം ബുദ്ധിമുട്ടിലായത് പ്രവാസികളാണ്. ഒരു ജോലിയെന്ന സ്വപ്നമായിട്ടാണ് കൂടൂതൽ പേരും പ്രവാസം ആരംഭിക്കുന്നത്.ഇന്നത്തെ കാലത്ത് ഗൾഫിൽ ഒരു ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാരൃമാണ് . ഈ കോവിഡ് കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറയുകയാണ് സാമൂഹിക പ്വർത്തകൻ അഷ്റഫ് താമരശ്ശേരി. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കണക്ക് കൃത്യമായി കേന്ദ്ര സംസ്ഥാന സർക്കാരുടെ കെെവശമുണ്ടോയെന്ന് സംശയമാണ്. ഓരോ കുടുംബങ്ങളുടെയും അത്താണിയായിരുന്ന പ്രവാസികൾ കോവിഡ് മൂലം മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാർഗം നഷ്ടപ്പെട്ടു അവർ അനാഥാരായിരിക്കുന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഒരുപാട് പേർ മരണത്തിന് കീഴടങ്ങുന്നു, അതോടപ്പം അവരുടെ സ്വപ്നങ്ങളും.ഒരു ജോലിയെന്ന സ്വപ്നമായിട്ടാണ് കൂടൂതൽ പേരും പ്രവാസം ആരംഭിക്കുന്നത്.ഇന്നത്തെ കാലത്ത് ഗൾഫിൽ ഒരു ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാരൃമാണ് . ജോലിയുളളവരാകട്ടെ അവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന സമയത്ത്, ഇതിൻറെ ഭവിഷ്യത്ത് സാമ്പത്തികവും, മാനസികവുമായി ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണ് കേരളത്തിൽ നിന്നുള്ള പ്രവാസികൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ താരതമ്യേന ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികളാണ്.

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കണക്ക് കൃത്യമായി കേന്ദ്ര സംസ്ഥാന സർക്കാരുടെ കെെവശമുണ്ടോയെന്ന് സംശയമാണ്. ഓരോ കുടുംബങ്ങളുടെയും അത്താണിയായിരുന്ന പ്രവാസികൾ കോവിഡ് മൂലം മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാർഗം നഷ്ടപ്പെട്ടു അവർ അനാഥാരായിരിക്കുന്നു.ബാങ്കിൽ നിന്ന് വീട് പണിക്ക് വായ്പ എടുത്ത തുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കയാണ് പല പ്രവാസി കുടുംബങ്ങളും.കോവിഡ് മൂലം മരണം സംഭവിച്ചതിനാൽ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കാണുവാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് കിട്ടുന്ന ഒരു പരിഗണന പോലും പ്രവാസി കുടുംബങ്ങൾക്ക് ഇത് വരെ ലഭിച്ചിട്ടില്ല.അതുപോലെ ജോലി നഷ്ടപ്പെട്ട്‌ തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വളരെ വർദ്ധിച്ച് വരുന്നു. ജോലി നഷ്ടപ്പെട്ട തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന്‌ ഇനി എന്ത് ചെയ്യുവാൻ കഴിയും. കോവിഡ് മൂലം മരണപ്പെട്ട ഓരോ പാവപ്പെട്ട പ്രവാസി കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതം ധനസഹായം നൽകണം.ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളുടെയും പുനരധിവാസത്തിന് വേണ്ട നടപടികൾ കെെകൊളളണം.

ഈ ആവശ്യങ്ങൾ ഒക്കെ മുമ്പും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനവും നൽകിയിട്ടുളളതാണ്. ഇപ്പോൾ വീണ്ടും ഇതാവർത്തിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പിൽ അടുത്തതിനാൽ നിങ്ങൾ രാഷ്ട്രീയക്കാർ വീണ്ടും ഞങ്ങളെ അന്വേഷിച്ച് വരും, അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ കാര്യങ്ങൾ ആവശ്യപ്പെടുന്നത്.ഇനി വരാൻ പോകുന്ന സർക്കാർ ഏത് പാർട്ടിയുമാകട്ടെ അവരുടെ പ്രകടന പത്രികയിൽ ഈ ആവശ്യങ്ങൾ ഉൾപ്പെടുത്തണം, വെറുതെ ഉൾപ്പെടുത്തിയാൽ മാത്രം പോരാ,നടപ്പിലാക്കുമെന്ന ഉറപ്പും ഞങ്ങൾ പ്രവാസികൾക്ക് ലഭിക്കണം.ഓർക്കുക അധികാരികളെ ,പിറന്ന നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് ഇവിടെത്തെ മരുഭൂമിയിൽ ജോലി ചെയ്ത്.ഞങ്ങളുടെ കണ്ണുനീരിൻറെയും വിയർപ്പിൻറെയും ഫലമായിട്ടാണ് ഇന്നു കാണുന്ന വിധത്തിൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയും ജീവിത നിലവാരവും ഉയരാൻ കാരണമായെന്നുളളത് മറക്കണ്ട.