ജീവിച്ചുകൊതിരുംമുന്നെ അനീഷിന്റെ എല്ലാമെല്ലാമായ അഞ്ജുയാത്രയായി കുറിപ്പ്

പ്രവാസ ലോകത്തെ ദുരിന്തകഥകൾ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. ദുബായിൽ അധ്യാപികയായി ജോലി ചെയ്തു വന്നിരുന്ന അഞ്ജു എന്ന ടീച്ചറുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് കരളലിയിക്കുന്നതാണ്.പെട്ടെന്ന് കുഴഞ്ഞ് വിഴുകയും ആശുപത്രിയിൽ എത്തിക്കുകയും,അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.ന്യു ഇൻഡ്യൻ മോഡൽ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധാപികമായി ജോലി ചെയ്ത് വരുകയായിരുന്നു. ഭർത്താവും അതേ സ്കൂളിലെ അധ്യപകനാണ്

കുറിപ്പിങ്ങനെ

ഇന്നലെ 6 മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് മരിച്ചവരിൽ ആറുപേരും 40 വയസ്സിന് താഴെ പ്രായമുളളവരാണ്.മരണം കാരണം ഹൃദയാഘാതമാണ്.ഒരു പക്ഷെ ക്യാൻസർ വന്ന് മരിക്കുന്നവരെക്കാൾ കൂടുതൽ പേർ ഹൃദയാഘാതം വന്ന് മരണപ്പെടുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിനുളള പരിഹാരം ആരോഗ്യകരമായ ജീവിത ശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടരുക എന്നുള്ളതാണ്. നിർഭാഗ്യവശാൽ ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡാണ്, ഒഴിവാക്കപ്പെടുന്നത് വ്യായാമവും ആണ്. സാദാ സമയവും മൊബൈലിൽ ജീവിക്കുന്നവരായി തീർന്നിരിക്കുന്നു ഇന്നത്തെ തലമുറ.

ദിവസവും ഒരു പാട് മയ്യത്തുകളെ കാണുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പ്രവാസികളോട് അപേക്ഷിക്കുകയാണ്,നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് ചിട്ടയായ ഭക്ഷണവും ഉറക്കവും, വ്യായാമവും ഒക്കെ ഒന്ന് ശീലമാക്കാൻ ശ്രമിക്കുക.മനുഷ്യൻ ജീവിച്ചിരുന്നാൽ മാത്രമെ എന്തെങ്കിലും നേടുവാൻ കഴിയു.എല്ലാം നമ്മൾ നേടുമ്പോഴും അത് അനുഭവിക്കാൻ നമ്മളില്ലെങ്കിൽ ആ നേട്ടങ്ങൾക്ക് ഏന്താണ് അർത്ഥം. ഇനിയെങ്കിലും ചിന്തിക്കു.സമയം വെെകിയിട്ടില്ല.

കഴിഞ്ഞ ദിവസം കയറ്റിയച്ച മയ്യത്തുകളിൽ ഒരു യുവതിയായ അദ്ധ്യാപികയുമുണ്ടായിരുന്നു. തിരുവനന്തപുരം പരശുവക്കൽ സ്വദേശി അഞ്ജു ടീച്ചർ,കഴിഞ്ഞ കുറച്ച് കാലമായി ദുബായിലെ ന്യു ഇൻഡ്യൻ മോഡൽ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധാപികമായി ജോലി ചെയ്ത് വരുകയായിരുന്നു.പെട്ടെന്ന് കുഴഞ്ഞ് വിഴുകയും ആശുപത്രിയിൽ എത്തിക്കുകയും,അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്തു.ഭർത്താവ് അനീഷ് ചന്ദ്രനും അദ്ധ്യാപകനായി അതേ സ്കൂളിൽ ജോലി ചെയ്യുന്നു.

ജീവിച്ച് കൊതിതീരുന്നതിന് മുമ്പേ വിടപറയേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട്. അവരുടെ ഓർമകൾ എന്നും പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ തീരാവേദനയായിരിക്കും. അഞ്ജു എന്ന അദ്ധ്യാപികയുടെ അകാലത്തിലുള്ള വേർപാട് സഹപ്രവർത്തകർക്കും,വിദ്യാർത്ഥികൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.ആ വേദനകളുടെ ആഴമൊന്നളക്കണമെങ്കിൽ, ആ നഷ്ടത്തിന്റെ വലുപ്പം അറിയണമെങ്കിൽ ഭർത്താവ് അനീഷ് ചന്ദ്രനെ നോക്കിയാൽ മതിയാകും. പ്രിയതമയുടെ വിയോഗത്തിൽ നിന്നും തിരികെ വരുവാൻ ഇപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ജീവിച്ചു കൊതി തീരാത്ത,സ്വപ്നങ്ങൾ പരസ്പരം പങ്ക് വെച്ച് തീരുന്നതിന് മുമ്പെ, നഷ്ടപ്പെട്ട പോയ തൻറെയെല്ലാമായവളുടെ ഓർമ്മ അവിടെ തളംകെട്ടി നിൽക്കുകയാണ്.ഒരു സ്നേഹ നിർഭരമായ വാക്കുകൾക്കും പകരം വയ്ക്കാനാകാത്ത വിധത്തിൽ. കാരണം, നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവർക്കല്ലേ അറിയൂ.