അച്ഛൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞു; രണ്ട് വയസുകാരന് ദാരുണാന്ത്യം

തിരുവന്തപുരം: അച്ഛൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാൻ മരിച്ചു. കാട്ടാക്കട മുജീബ്-റഹീന ദമ്പതികളുടെ മകൻ മുഹമ്മദ് അമാനാണ് മരിച്ചത്. പേരൂർക്കട വഴയിലയിലായിരുന്നു അപകടം. സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.

ഓട്ടോറിക്ഷയിൽ മുജീബും കുടുംബവും പട്ടത്തെ ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഓട്ടോ നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരം ലഭ്യമല്ല.