കൃപാസനത്തിൽ നിന്നും കാശു വാങ്ങി താനിക്ക് സാക്ഷ്യം പറയേണ്ട കാര്യമില്ല, എൻറെ വിശ്വാസത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത്- ധന്യ മേരി വർ​ഗീസ്

ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്‌ക്രീനിൽ എത്തി നിൽക്കുന്ന താരമാണ്‌ ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്‌ക്രീനിൽ നിന്നും കാണാതായി പക്ഷെ ഇപ്പോൾ താരം തിരിച്ച് വന്നിരിക്കുകയാണ്, നിരവധി സിനിമകളിൽ ധന്യ നായികയും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തിന് പുറമെ ധന്യ നല്ലൊരു നർത്തകിയും മോഡലും ഒക്കെയാണ്. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. താരോത്സവത്തിലെ വിന്നറായ ജോണുമായി 2012 ൽ ആയിരുന്നു ധന്യ വിവാഹിതയായത്.ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. ജൊഹാൻ എന്നാണ് മകന്റെ പേര്. അഭിനയതിൽ നിന്നും മാറിനിന്ന ധന്യ ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. ബി​ഗ് ബോസ് സീസൺ 4ലും പങ്കെടുത്തിരുന്നു.

.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധന്യ മേരി വർ​ഗീസിനെ സോഷ്യൽമീഡിയ വഴി വലിയ രീതിയിലുള്ള പരിഹാസവും ട്രോളുമാണ് ലഭിക്കുന്നത്. അതിന് കാരണം ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോയാണ്.
തന്റെ സാക്ഷ്യം പറച്ചിലിനേയും വിശ്വാസത്തേയും പരിഹസിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ധന്യ ഇപ്പോൾ. ധന്യയ്ക്കൊപ്പം ജോണും വിമർശനങ്ങൾക്ക് മറുപടി പറയാൻ എത്തിയിരുന്നു.സാക്ഷ്യം പറഞ്ഞപ്പോൾ തെറ്റിപ്പോയ തിയ്യതികളും വർഷവും പുതിയ മറുപടി വീഡിയോയിൽ ധന്യ ശരിയായാണ് പറയുന്നത്. അന്ന് പരിഭ്രമത്തിൽ തെറ്റി പറഞ്ഞതാണെന്നും ധന്യ പറയുന്നുണ്ട്. ‘ഞാൻ കൃപാസനത്തിൽ ക്യാഷ് വാങ്ങിച്ചിട്ടാണ് സാക്ഷ്യം പറഞ്ഞതെന്ന് ഒരു സഹോദരൻ പറയുകയുണ്ടായി.’

‘എനിക്ക് ക്യാഷ് വാങ്ങി അത് ചെയ്യേണ്ട കാര്യമില്ല. ഞാൻ എന്റെ വിശ്വാസം കൊണ്ട് ചെയ്തതാണ്. ഞാൻ കൃപാസനത്തിൽ പോയ സമയത്ത് കോവിഡ് വന്നത് 2018ൽ ആണെന്ന് പറയുന്നുണ്ട്. അത് തെറ്റിപോയതാണ്. എനിക്ക് കൃത്യമായി അറിയാം കോവിഡ് വന്ന സമയം എന്നാൽ ആ ഒരു ടെൻഷന്റെ പുറത്ത് പറഞ്ഞ് പോയതാണെന്ന്. അതിനാണ് എന്നെ ചിലർ ട്രോളിയത്.’ ട്രോളിക്കോട്ടെ പക്ഷെ ക്യാഷ്‌ വാങ്ങിക്കൊണ്ടാണ് ഞാൻ സാക്ഷ്യം പറഞ്ഞതെന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഞാൻ എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് സാക്ഷ്യത്തിൽ പറഞ്ഞത്. വിശ്വാസം അത് ഓരോരുത്തരുടെയും അവകാശമാണ്. കാശ് വാങ്ങിയിട്ടാണ് ഞാൻ അത് ചെയ്തതെങ്കിൽ അവർക്ക് അത് എഡിറ്റ് ചെയ്ത് വർഷം മാറ്റാമല്ലോ.’

‘പക്ഷെ ഞാൻ എന്റെ അനുഭവമാണ് അവിടെ പറഞ്ഞത്. നമ്മൾ ഓരോ അനുഭവം അനുഭവിച്ച് തീർത്തിട്ട് നല്ല അനുഭവം കിട്ടുമ്പോൾ പറയുന്നതാണ് അനുഭവ സാക്ഷ്യം. ജിത്തുവിന്റെ വിവാഹത്തിന് പോയ സമയത്ത് വണ്ടി ഓവർ ഹിറ്റായി അത് ഓഫായിപ്പോയി. അത് കൃപാസനത്തിന് തൊട്ട് അടുത്താണ്. ഞങ്ങൾ വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് വിവാഹത്തിന് പോയി.’

‘തിരികെ വന്നാണ് ഞങ്ങൾ വണ്ടി എടുക്കുന്നത്. ആ ഏരിയ അത്ര പരിചയം ഇല്ല. വണ്ടി ശരിയാക്കുന്ന സമയമാണ് ധന്യ കൃപാസനത്തിൽ പോയാലോയെന്ന ആഗ്രഹം പറയുന്നതും’ ധന്യയ്ക്ക് വേണ്ടി ജോണും വിശദീകരിച്ചു. ഞാൻ അവിടെ പോയത് എന്റെ വിശ്വാസം. അതിന്റെ തൊട്ട് അടുത്ത് എത്തിയപ്പോൾ വണ്ടി ഓഫായത് ഒരുപക്ഷെ ഇത് പറയാനുള്ള ഒരു നിമിത്തമാകാമെന്ന് ഞാൻ ചിന്തിച്ചു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ വിശ്വസിക്കുന്ന കാര്യത്തിൽ നിൽക്കാനുള്ള അവകാശം നമ്മൾക്കുണ്ട്. എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ചോദ്യം ചെയ്തത്.’