അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ആഹ്ലാദമാക്കിയവരെ അമേരിക്കയിൽ അഫ്ഗാൻ വശജർ തടഞ്ഞു

അമേരിക്കയിൽ നിന്നും ഇന്ത്യക്കാർക്കെതിരെ പാക്കിസ്ഥാൻ അഫ്ഗാൻസിഥാൻ പൗരന്മാർ നടത്തിയ ആക്രമം സംബന്ധിച്ച വിവരം കർമ്മ ന്യൂസുമായി അമേരിക്കൻ ഇന്ത്യക്കാർ പങ്കുവയ്ച്ചു. അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാ സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ ഇന്ത്യക്കാർക്കെതിരെ പ്രതിഷേധം പാക്കിസ്ഥാൻ അഫ്ഗാൻ പൗരന്മാർ നടത്തുകയായിരുന്നു. അയോധ്യയിൽ റാം ടെംപിൾ ശിലാസ്ഥാപനം നടത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ന്യുയോർക്ക്ടൈം സ്ക്വയർ ട്രാഫിക്ക് ഐലന്റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യൻ അമേരിക്കൻ ഹൈന്ദവർ ഒത്തു ചേർന്നപ്പോൾ പാക്കിസ്ഥാൻ, അഫ്ഗാൻ വംശജർ ചേർന്ന് തടയുകയായിരുന്നു. പാക്കിസ്ഥാൻ അഫ്ഗാൻ വംശജരായ ഇവർ അമേരിക്കൻ പൗരത്വം എടുത്ത ആൾക്കാരാണ്‌.

രണ്ട് എതിർചേരികളായി കൂടി നിന്നവർ അയോധ്യ ക്ഷേത്ര നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലാക്കാർഡുകൾ ഉയർത്തി കാണിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യക്കാർ വളരെ സമാധാനപരമായി നടത്തിയ പരിപാടിയും പ്രാർഥനാ യോഗവും പാക്ക് അഫ്ഗാൻ വംശജർ അമേരിക്കയിൽ അലങ്കോലപ്പെടുത്തി എന്നത് ആരെയും എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നത് തന്നെയാണ്‌. ഇപ്പോൾ ഈ വിവരം കർമ്മ ന്യൂസിനായി റിപോർട്ട് ചെയ്തിരിക്കുന്നത് മാധ്യമ പ്രവർത്തകൻ പി.പി ചെറിയനാണ്‌. ഇന്ത്യൻ വംശജരായ ആളുകളേ തടയാനയി പാക്ക് അഫ്ഗാൻ വംശജർ അടുത്തപ്പോൾ ഇരു വിഭാഗത്തിനു നടുവിൽ ന്യുയോർക്ക് പോലീസ് നിലയുറപ്പിച്ചു. രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷൻ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകിയത്.

മറ്റൊരു പ്രധാന സംഭവം നടന്നത് യോഗത്തിന്റെ മൈക്ക് വരെ പാക് അഫ്ഗാൻ വശജർ കൈയ്യടക്കുകയും മൈക്ക് ഓഫാക്കുകയും ചെയ്തു. രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷൻ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമ ഭഗവാനെക്കുറിച്ചും പ്രദർശിപ്പിച്ച വീഡിയോ ഇസ്ളാമിക ഗ്രൂപ്പുകൾ തടയുകയായിരുന്നു.

അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരെ ഇത്തരത്തിൽ ഒരു നീക്കം ഇതാദ്യമാണ്‌. ഇന്ത്യക്കാർ നറ്റത്തുന്ന യോഗം വരെ അലങ്കോലമാക്കി മൈക്ക് വരെ ഓഫാക്കാൻ ഇസ്ളാമിക ഗ്രൂപ്പുകൾക്ക് ന്യൂയോർക്കിൽ സാധിച്ചു എന്നതാണ്‌ എടുത്ത് പറയേണ്ടത്.ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയർമാൻ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദർശിപ്പിക്കുവാൻ കഴിയാത്തതിൽ ഞങ്ങൾക്ക് ദുഃഖമില്ലെന്നും ഇതൊരു സന്തോഷ മുഹൂർത്തമാണെന്നും ജഗദീഷ പറഞ്ഞു. ഹിന്ദു ഭക്തരുടെ മൈക്ക് ഓഫാക്കുകയും വീഡിയോ പ്രദർശിപ്പിക്കുന്നത് തറ്റയുകയും ചെയ്ത് ഇസ്ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്ക്കിന്റെ വിഡിയോ ഇവിടെ പ്രദർശിപ്പിച്ചു.