41ആം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് ബാല, എലിസബത്ത് എവിടെയെന്ന് സോഷ്യൽ മീഡിയ

നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ​ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോ പങ്കിട്ട് ബാല. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. ബാലയുടെ പിറന്നാളിനായി സുഹൃത്തുക്കൾ വീട് മുഴുവൻ അലങ്കരിച്ചിരുന്നു.

ഈ പിറന്നാൾ ഇത്രത്തോളം ​ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അർച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. ‘ജീവിതത്തിൽ ഒരേയൊരു കാര്യമെ ഞാൻ പഠിച്ചിട്ടുള്ളു.’

‘ജീവിതത്തിൽ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നിൽക്കുന്ന പത്ത് പേർ മതിയെന്നതാണത്. സ്നേഹമാണ് ജീവിതത്തിൽ വലുത് കാശല്ല. ഈ നാൽപ്പത്തിയൊന്നാം വയസിൽ‌ ഇങ്ങനെ പിറന്നാൾ ആഘോഷിക്കാൻ കഴിയുന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞാൻ എന്നോ മരിച്ചതാണ്…. പതിനേഴാമത്തെ വയസിൽ മരിച്ചതാണ്.”ഇന്ന് ഈ പിറന്നാൾ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്മെന്റ്സെല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നിങ്ങൾ അമ്പലത്തിൽ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തിൽ ദൈവം വന്ന് നിൽക്കും നിങ്ങളെ സ്നേഹിക്കുന്നവർ‌ നിങ്ങൾക്ക് ചുറ്റും നിൽക്കും.’

‘എന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളെ വൈകാതെ അറിയിക്കും’, എന്നാണ് ബാല പറഞ്ഞത്. എനിക്ക് ബന്ധങ്ങളില്ലെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇവരെല്ലാം എന്റെ ബന്ധങ്ങളാണ് എന്നാണ് പിറന്നാൾ ആഘോഷ വീഡിയോ പങ്കിട്ട് ബാല പറഞ്ഞത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബാലയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിച്ചത്.

എന്നാൽ എലിസബത്ത് എവിടെയെന്നുള്ള ചോദ്യങ്ങൾ ഇത്തവണയും ആരാധകർ‌ ചോദിച്ചിട്ടുണ്ട്. എലിസബത്തിന്റെ വക പിറന്നാൾ ആശംസകളൊന്നും ബാലയ്ക്കായി ഇതുവരെ വന്നിട്ടുമില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് ബാലയ്ക്കൊപ്പമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എവിടെയോ ഉള്ള ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ് എലിസബത്ത്.