ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ എന്ന പുസ്തകം പ്രകാശനം ചെയ്തു

ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക്‌ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വേദിയിൽബഷീറിന്റെ മകൾ ആമിന ഫാദർ ജിജോ പുതുപ്പള്ളി , അൽ ഗുറൈർ മാർബിൾ ഡിപ്പാർട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകാന്ത് ടി എ,

SNDP യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, Sapce Deco LLC യുടെ മാനേജിംഗ് ഡയറക്ടർ സലിം.വി.ഇബ്രാഹിം, ചിരന്തന പബ്ലിക്കേഷൻ ചെയർമാൻ പുന്നക്കൻ മുഹമ്മദലി, അക്കാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ് മെമ്പർ മച്ചിങ്ങൽ രാധാകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ ചാക്കോ ഊളക്കാടൻ, യാബ് ലീഗൽ സർവീസസിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൾ ജബ്ബാർ, അഡ്വ. ഷൗക്കത്തലി സഖാഫി, റേഡിയോ കേരളം കോർഡിനേഷൻ ഹെഡ് ജോബി വാഴപ്പിള്ളി, ഗൾഫ് ജി.ടി വിയുടെ സീനിയർ റിപ്പോർട്ടർ കെ ജെ ജോർജ്ജ്, അവതാരക റഹീമ ഷനീദ്, ഷഫ്‌ന ഹാറൂൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.