തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം അഞ്ചിടത്ത് താമരവിരിയും.. രണ്ടു മണ്ഡലങ്ങളില്‍ രണ്ടാമതെത്തും. ബിജെപിയുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരo; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയതു അഞ്ചിടത്തെങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. രണ്ടു സീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ആറ്റിങ്ങല്‍, കോട്ടയം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ടാമത് എത്തുമെന്നും ഇവിടങ്ങളില്‍ ജയസാധ്യത തള്ളാനാവില്ലെന്നും അവര്‍ പറയുന്നു.

മുപ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബി.ജെ.പിക്കാര്‍. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട് ശതമാനം കൂടിയത് ബി.ജെ.പിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ശബരിമല വിഷയം അനുകൂലമാകുമെന്നും സ്ത്രീകള്‍ വന്‍ തോതില്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയത് വന്‍ നേട്ടമാകുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.

തീരപ്രദേശങ്ങളിലും മലബാര്‍ മേഖലയിലും വോട്ടിംഗ് ശതമാനം കൂടിയത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമല്ലെന്നും വോട്ടിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. വോട്ടിംഗ് ശതമാനം കൂടിയത് ശബരിമല വിഷയത്തിലെ പ്രതിഷേധവും പിണറായി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തുമാണെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ കരുതുന്നു. നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാമെന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം അഞ്ചിടത്ത് താമരവിരിയും.. രണ്ടു മണ്ഡലങ്ങളില്‍ രണ്ടാമതെത്തും. ബിജെപിയുടെ കണക്കുകള്‍ ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയതു അഞ്ചിടത്തെങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. രണ്ടു സീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ആറ്റിങ്ങല്‍, കോട്ടയം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ രണ്ടാമത് എത്തുമെന്നും ഇവിടങ്ങളില്‍ ജയസാധ്യത തള്ളാനാവില്ലെന്നും അവര്‍ പറയുന്നു.