കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കും: അമിത് ഷാ

കേരളത്തിലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ബിജെപിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് അമിത് ഷാ. ഹൈദരാബാദില്‍ നടക്കുന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലിങ്കാനയിലും പശ്ചിമ ബംഗാളിലും തുടരുന്ന കുടുംബവാഴ്ച പൂര്‍ണമായും അവസാനി്പിക്കും.

ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയമാണ് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാത്തതിന് കാരണം. ഇന്ത്യയെ ശക്തമായ രാജ്യമാക്കിമാറ്റുവാന്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും 30 വര്‍ഷം ബിജെപി ഭരണം തുടരേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് ചരിത്ര പരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുര്‍മുവിന്റെ പൊതു ജീവിതത്തെ അദ്ദേഹം പ്രശംസിച്ചു.