ഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വധുവിന്റെ യാത്ര, നടപടിയെടുത്ത് പോലീസ്, പിഴ ചുമത്തി

ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായതിന് പിന്നാലെ കല്യാണപ്പെണ്ണിന് പിഴ. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് കല്യാണപ്പെണ്ണിന് ഗതാഗത വകുപ്പ് 16,500 രൂപ പിഴ വിധിച്ചത്. യുവതി ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെയും ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും റീലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു.

ഇതിനു പിന്നാലെയാണ് പോലീസ് നടപടി. ഏതാനും ദിവസം മുൻപാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിൻ്റെ ബോണറ്റിൽ, വിവാഹ വസ്ത്രത്തിലിരുന്ന് ചിത്രീകരിച്ച വിഡിയോ യുവതി ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ധുവിന്റ വേഷത്തിൽ ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന വിഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു.

ബോണറ്റിലിരുന്ന് യാത്ര ചെയ്തതിന് 15,000 രൂപയും ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ. വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു