തകർച്ച താങ്ങാനാവാതെ ബൈജൂസ് ആപ്പ്,1.5ലക്ഷം കോടി നഷ്ടം, ബൈജൂസ് രവീന്ദ്രനു ശതകോടീശ്വരൻ പദവി പോയി

ബൈജൂസ് ആപ്പ് സമാന്തകൾ ഇല്ലാത്ത നഷ്ടത്തിലേക്ക് കൂപ്പ് കുത്തി.ബൈജൂസ് ആപ്പ് രവീന്ദ്രനു ശതകോടീശ്വരൻ പദവി നഷ്ടപ്പെട്ടു നഷ്ടത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ട് ഫോർബ്സ് മാഗസിൻ അധികൃതർ.രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോഗുൽനാഥ് ആണ്‌ കമ്പിനിയിലെ പ്രധാന മറ്റൊരു നിക്ഷേപക.ബൈജൂസ് ആപ്പിനു ഇതുവരെ ഒന്നര ലക്ഷം കോടി രൂപയോളം അതായത് 17 ബില്യൺ ഡോളർ നഷ്ടം വന്നതായി ഫോർബ്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.മലയാളികൂടിയായ മുൻ ഗണിത അധ്യാപകനായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് എന്ന വിദ്യാഭ്യാസ കമ്പനി എല്ലാത്തരം വെല്ലുവിളികളിലും കുടുങ്ങിക്കിടക്കുകയാണ്. അടുത്തിടെ, അതിന്റെ മൂല്യനിർണ്ണയം 22 ബില്യൺ ഡോളറിൽ നിന്ന് 5.1 ബില്യൺ ഡോളറായി കുറഞ്ഞു എന്ന്രിപോർട്ടുകളിൽ പറയുന്നു. ബൈജൂസ് ആപ്പിന്റെ മൂല്യം 75ഇടിഞ്ഞു.

മറ്റൊരു പ്രധാന വാർത്ത ബൈജൂസ് ആപ്പ് രവീന്ദ്രനു ശതകോടീശ്വരൻ പദവി നഷ്ടപ്പെട്ടു എന്നും ഫോർബ്സ് റിപോർട്ടിൽ പറയുന്നു.22 ബില്യൺ ഡോളറിൽ നിന്ന് 5.1 ബില്യൺ ഡോളറായി മൂല്യം കുറഞ്ഞതിനാലാണ്‌ രവീന്ദ്രന് ശതകോടീശ്വരൻ പദവി നഷ്ടപ്പെടാൻ കാരണം.കമ്പിനിയിലും വൻ പ്രതിസന്ധിയാണ്‌. ജൂണിൽ അതിന്റെ ഓഡിറ്റർ ഡിലോയിറ്റ് രാജിവെക്കുകയും മൂന്ന് ബോർഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തിരുന്നു.2018 ലെ ഞങ്ങളുടെ ആദ്യ നിക്ഷേപത്തിന് ശേഷം ബൈജൂസ് ഗണ്യമായി വളർന്നിരുന്നു. കോവിഡ് കാലത്ത് ബില്യൺ കണക്കിനു ഡോളർ ബൈജൂസ് ആപ്പ് വാരി കൂട്ടിയിരുന്നു. വീടുകളിൽ ആയ വിദ്യാർഥികളും മറ്റും കൂട്ടമായി ബൈജൂസ് ആപിലേക്ക് അന്ന് ചേക്കേറുകയായിരുന്നു. എന്നാൽ വർദ്ധിച്ച കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താനോ വളർച്ച പിടിച്ച് നിർത്താനോ ബൈജൂസ് പരാജയപ്പെടുകയാണ്‌ ഉണ്ടായത്.കമ്പനിക്ക് വേണ്ടത്ര വികസിച്ചില്ല എന്നും സാമ്പത്തിക കാര്യത്തിൽ ഗുരുതര വീഴ്ച്ചകൾ വരുത്തി എന്നും പറയുന്നു.

അതേസമയം, സാമ്പത്തിക തകർച്ചയിൽ പെട്ട ബൈജൂസിൽ ഇനി നിക്ഷേപം നടത്തില്ലെന്ന് വിദേശ കമ്പിനികൾ സൂചിപ്പിച്ചു.ബൈജൂസിലെ നിക്ഷേപം കുറയ്ക്കുമെന്ന് സൂചിപ്പിച്ച് പല കമ്പ്നികളും പങ്കാളികൾക്ക് കഴിഞ്ഞ ആഴ്ച കത്തെഴുതിയതായി വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നിക്ഷേപകർ തുടർച്ചയായി അഭ്യർത്ഥിച്ചിട്ടും സുതാര്യത മെച്ചപ്പെടുത്താൻ ബൈജു ആപ്പ് ഉടമ രവീന്ദ്രൻ വിസമ്മതിച്ചതായും പറയുന്നു.

2022 മാർച്ച് 31-ന് അവസാനിച്ച വർഷത്തേക്കുള്ള സാമ്പത്തിക റിപോർട്ട് കമ്പനി ഇപ്പോഴും ഫയൽ ചെയ്തിട്ടില്ല. 2021 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ അതിന് ഒരു ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉണ്ടായിരുന്നില്ല. 12 മാസത്തെ കാലതാമസത്തിന് ശേഷം 2022 സെപ്റ്റംബറിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്.ബൈജൂസിന് 45.6 ബില്യൺ രൂപയുടെനഷ്ടം റിപ്പോർട്ട് ചെയ്തു – മുൻ വർഷത്തെ 3.1 ബില്യൺ രൂപയിൽ നിന്ന്. ഇതേ കാലയളവിൽ വരുമാനം 3 ശതമാനം ഇടിഞ്ഞ് 24.3 ബില്യൺ രൂപയായി എന്നും 2022ലെ റിപോർട്ടിൽ പറയുന്നു.