പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം, എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി.

കോഴിക്കോട്. പോലീസ് സ്‌റ്റേഷൻ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവർത്തകൻ കോഴിക്കോട് അറസ്റ്റിലായി. കോഴിക്കോട് ചോമ്പാലയിലാണ് സംഭവം. പോലീസ് സ്‌റ്റേഷൻ ആക്രമിക്കണമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവ് ആഹ്വാനം ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുക്കാളി സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കാലാപാഹ്വാനത്തിന് ചോമ്പാല പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153,505(1)(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.