യുവതിയെ ആക്രമിക്കാൻ എത്തിയത് പുതിയ വാക്കത്തിയുമായി; ബന്ധം അവസാനിപ്പിച്ചത് പ്രകോപനം

കൊച്ചി. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിലെ പകയെന്ന് പോലീസ്. കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ സുഹൃത്തിനൊപ്പം നടന്ന് വരുകയായിരുന്ന സന്ധ്യയെ വാക്കത്തിയുമായി ബൈക്കിലെത്തിയ ഫറൂഖ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബംഗാള്‍ സ്വദേശിയാണ് സന്ധ്യ. ഇരുവരും തമ്മില്‍ നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇവര്‍ കൊല്ലത്ത് ഒരുമിച്ചായിരുന്നു താമസം.

പിന്നീട് സന്ധ്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായി ഇതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഒരു മാസമായി തൃപ്പൂണിത്തുറയിലെ ഒരു സ്ഥാപനത്തിലാണ് ഫറൂഖ് ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അവധിയെടുത്താണ് ആക്രമിക്കുവാന്‍ എത്തിയത്. ഒരാഴ്ചയായി പ്രതി അസ്വസ്ഥനായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്തിരുന്നവര്‍ പറയുന്നു.