നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു, രഹന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം:  തന്റെ നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച   രഹന ഫാത്തിമക്കെതിരെ കേസ്.   സംഭവത്തില്‍ രഹനയ്ക്ക് എതിരെ കേസ് എടുത്തിരിക്കുകയാണ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുട്ടികൾക്ക് മുമ്പ് നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീകരമായി അവരെ ഉപയോഗിക്കുകയും ചെയ്തു എന്നാണ്‌ കേസിനാധാരമായ പരാതി. രഹ്ന തന്റെ അരക്ക് മുകളിലേക്കുള്ള വസ്ത്രങ്ങൾ പൂർണ്ണമായി അഴിച്ചു മാറ്റി കുട്ടികളേ കൊണ്ട് ശരീരത്തിൽ വരപ്പിക്കുകയായിരുന്നു. മാറിടത്തിലും മറ്റും കുട്ടികളേ ഉപയോഗിച്ച് പെയിന്റെങ്ങ് ചെയ്തു. കുട്ടികൾ പോൺ മൂവികൾ ഒളിച്ചിരുന്ന് കാണുന്നതിലും നല്ലതാണ്‌ അവർ നഗ്നത പരസ്യമായി കണ്ട് വളരുന്നത് എന്നും രഹ്ന പറഞ്ഞിരുന്നു

സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വന്‍ വിവാദമായതോടെയാണ് രഹനയ്ക്ക് എതിരെ നടപടി ഉയര്‍ന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് രഹനയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവല്ലാ പോലീസ് ആണ് രഹനയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എഎ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയില്‍ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ‘ബോഡിആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രഹന പറയുന്നു.

കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമായത്. രഹനക്കെതിരെ പോക്‌സോ കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

https://youtu.be/43nSHwmBAdU