ചന്ദ്രയാൻ 3 നിർണായക ഘട്ടം വിജയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടു

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ ‘വേർപിരിയൽ’ വിജയകരമായി പൂർത്തീകരിച്ചു. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി.

‘മികച്ച യാത്ര അനുവദിച്ച പ്രൊപ്പൽഷൻ മൊഡ്യൂളിന് ലാൻഡർ മൊഡ്യൂൾ നന്ദി പറയുന്നു’ എന്നാണ് ഇസ്രോ ട്വിറ്ററിൽ കുറിച്ചത്. നാളെ നാല് മണിക്ക് പേടകത്തിന്റെ വേഗത കുറയ്‌ക്കുമെന്നും ചന്ദ്രനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാാക്കി. തുടർന്ന് വരുന്ന ബുധനാഴ്ച വൈകുന്നേരം 5.47-നാകും സോഫ്റ്റ് ലാൻഡിംഗ് നടത്തുക.

നിലവിൽ ഇന്ത്യയുടെ മൂന്ന് പേടകങ്ങളാണ് ചന്ദ്രനെ വലം വെയ്‌ക്കുന്നത്. ചന്ദ്രയാൻ-2, ലാൻഡർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് അവ.