പത്തനംതിട്ട നഗരസഭാ ജീവനക്കാരനെ സിഐടിയു നേതാവ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി

പത്തനംതിട്ട. അനധികൃത മീന്‍ കച്ചവടം തടഞ്ഞകിന് പത്തനംതിട്ട നഗരസഭാ ജീവനക്കാരനെ സിഐടിയു നേതാവ് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി. മുന്‍ കൗണ്‍സിലറും സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ സക്കീറാണ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. നഗരസഭാ പരിതിയില്‍ അനധികൃതമായി മീന്‍ വിറ്റതിന് രണ്ട് വാഹനവും മീനും ആരോഗ്യ വിഭാഗം ജീവനക്കാര്‍ പിടിച്ചെടുത്തിരുന്നു.

മീനും വാഹനവും വിട്ടുകിട്ടാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. മാന്‍ മാത്രം പോര വാഹനവും വിട്ട് കിട്ടണം എന്ന നിലപാടില്‍ കച്ചവടക്കാരും എത്തിയതോടെ സക്കീര്‍ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വാഹനം വിട്ട് നല്‍കിയില്ലെങ്കില്‍ കൈ വെട്ടിക്കളയും എന്നായിരുന്നു ഭീഷണി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.40ന് ആരോഗ്യ വിഭാഗത്തിലെ ജീനിയര്‍ സൂപ്രണ്ടായ ദീപുവിന് നേരെയാണ് സക്കീര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിയതായും ആക്ഷേപമുണ്ട്. ദീപു ശനിയാഴ്ച നല്‍കിയ പരാതി സെക്രട്ടറി പോലീസിന് കൈമാറിയെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.