ഇന്ത്യയുടെ അമർഷം മാലദ്വീപ് നടുങ്ങി, 3 മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിനു പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് മാലിദ്വീപ്.

മാലദ്വീപിൽ കൊട്ടാരവിപ്ലവം

ഇന്ത്യയേ അവഗണിച്ച് ദ്വീപ് സമൂഹത്തിൽ മാലദ്വീപിനു മുന്നോട്ട് നീങ്ങാൻ ആകില്ല. ഇന്ത്യ വിചാരിച്ചാൽ മാലദ്വീപിൽ ഏറെ കഷ്ടങ്ങളും ഉണ്ടാകും. ഇത് മാലദ്വീപ് തിരിച്ചറിഞ്ഞു. അപകടം മണത്തറിഞ്ഞു. ഇതോടെയാണ്‌ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൻ തീപ്പൊരി സൃഷ്ടിച്ച മന്ത്രിമാരെ മാലദ്വീപ് സർക്കാർ ഇന്ന് സസ്‌പെൻഡ് ചെയ്തത്.ഇന്ത്യക്കാർ അതിമനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ദ്വീപ് രാഷ്ട്രത്തിലേക്കുള്ള തങ്ങളുടെ ഷെഡ്യൂൾ ചെയ്ത യാത്ര റദ്ദാക്കിയതായി അറിയിച്ചു. ഇന്ത്യക്കാരുടെ പണം കൊണ്ടാണ്‌ മാലദ്വീപ് ആഹാരം കഴിക്കുന്നത്. ദ്വീപിലെ മുഖ്യ വിനോദ സഞ്ചാരികൾ ഇന്ത്യക്കാരാണ്‌.അയൽരാജ്യമായ ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന്റെ നിലപാടിനെക്കുറിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവന ഇറക്കി,

സർക്കാർ പദവിയിലിരിക്കെ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ ഇട്ടവരെയാണ് ഇപ്പോൾ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ പ്രസ്താവനയിൽ പറയുന്നു. മനസ് നിറയേ മത വർഗീയത എങ്കിലും ഇന്ത്യക്കെതിരേ ഓങ്ങിയ ആയുധം മാലദ്വീപിനു നിമിഷങ്ങൾ മാത്രമേ പിടിച്ച് നിർത്താൻ ആയുള്ളു

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമാകുകയും ഇന്ത്യ കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് നടപടി. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കി.

മന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്സ് പ്ലാറ്റ്ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു പിന്നാലെ ഈ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.

എന്നാൽ വിദേശ നേതാക്കള്‍ക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂര്‍ണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മന്ത്രിമാരുടെ പരാമർശത്തിനെതിരെ, ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ആഹ്വാനവുമായി നിരവധി ആളുകളാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ സഹിതമാണ് ചിലർ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. ഇതിനിടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, മാലിദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ ഇന്ത്യ മാലിദ്വീപിനെ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിലാണ് അതൃപ്തി അറിയിച്ചത്. യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോശം പരാമർശം നടത്തിയത്. എന്നാൽ പരാമർശം വിവാദമായതോടെ ട്വീറ്റുകൾ മന്ത്രി നീക്കി.

നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് എക്സില്‍ പോസ്റ്റ് ഇട്ടതാണ് വിവാദമായത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു.

ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ കൂട്ടത്തോടെ ബുക്കിംഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സില്‍ ‘ബോയ്കോട്ട് മാല്‍ഡവ്സ്’ ക്യാംപെയിന്‍ തുടങ്ങിയിരുന്നു.